കലാഭവൻ മണിയുടെ ഒരു പാട്ടോ കോമഡിയോ ഇല്ലാത്ത ഒരു ദിവസം പോലും മലയാളികളുടെ ജീവിതത്തിൽ ഇല്ല.ഇന്നും ആ വലിയ കലാകാരന്റെ അകാലവിയോഗത്തിൽ നിന്നും മലയാളികൾ കര കയറിയിട്ടില്ല. കലാഭവൻ മണിയിലെ യഥാർത്ഥ നടനെ മലയാളികൾക്ക് പരിചയപ്പെടുത്തി തന്ന വിനയൻ ഇപ്പോൾ മണിച്ചേട്ടന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു ചിത്രമൊരുക്കുകയാണ്. ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന ചിത്രത്തിൽ നവാഗതനായ രാജാമണിയാണ് നായകൻ. ചിത്രം ഓണത്തിന് തീയറ്ററുകളിൽ എത്തും. വിനയൻ സംവിധാനം നിർവഹിച്ച ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച ജയസൂര്യ ചിത്രത്തിന്റെ അണിയറപ്രവർത്തകരെയും അഭിനേതാക്കളെയും കാണുവാൻ ഷൂട്ടിങ്ങിന്റെ സമാപനദിവസം എത്തിയിരുന്നു. തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ഞാൻ മേരിക്കുട്ടിയുടെ സംവിധായകൻ രഞ്ജിത്ത് ശങ്കറും കൂടെയുണ്ടായിരുന്നു.