മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ബിഗ്ബിയുടെ രണ്ടാംഭാഗമായ ബിലാൽ. ചിത്രത്തിൽ ജീൻ പോൾ ലാലും ഒരു പ്രധാന വേഷത്തിലെത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യാൻ സാധിച്ചത് തന്റെ ഭാഗ്യമായിട്ടാണ് ജീൻ പോൾ ലാൽ പറയുന്നത്. ബിലാലിന്റെ ചിത്രീകരണം അടുത്തമാസം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അമല്‍നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍നീരദ് തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിൽ മംമ്ത മോഹൻദാസ്, മനോജ് കെ ജയൻ എന്നിങ്ങനെ നിരവധി താരങ്ങളാണ് അണിനിരക്കുന്നത്.
ബിലാലിന്റെ തിരക്കഥയൊരുക്കുന്നത് ബിഗ്ബിയുടെ സംഭാഷണം എഴുതിയ ഉണ്ണി ആറും വരത്തന്, വൈറസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ നിര്‍വഹിച്ച ഷറഫുവും സുഹാസും ചേര്‍ന്നാണ്. എടുത്തു വളർത്തപ്പെട്ട നാലു സഹോദരന്മാരുടെ കഥ പറയുന്ന ബിഗ് ബി എന്ന ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേരായിരുന്നു ബിലാൽ. ഈ പേര് തന്നെയാണ് രണ്ടാംഭാഗത്തിന് കൊടുത്തിരിക്കുന്നത്.
പൃഥ്വിരാജിനെ നായകനാക്കി ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസൻസ് ആണ് ജീൻ പോൾ സംവിധാനം ചെയ്ത അവസാന ചിത്രം .9 എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. ലിസ്റ്റിൻ സ്റ്റീഫൻ മാജിക് ഫ്രെയിംസ് ചിത്രത്തിൻറെ സഹ നിർമാതാക്കളിൽ ഒരാൾ ആണ്.സച്ചിയാണ് തിരക്കഥ. ആസിഫ് അലി നായകനായ അണ്ടർവേൾഡിൽ ഒരു പ്രതിനായക വേഷം ചെയ്യുകയും ചെയ്തു ജീൻ.