സംവിധായകനും നടൻ ലാലിന്റെ മകനുമായ ജീൻ പോൾ ലാലിന്റെ പുതിയ ലുക്ക് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.സിക്സ് പാക്ക് ലുക്കിലാണ് ജീൻ പോൾ ലാൽ ഇപ്പോൾ ഉള്ളത്.പതിനെട്ട് മാസത്തെ പ്രയത്നത്തിനൊടുവിലാണ് ജീൻ സിക്സ് പാക്ക് സ്വന്തമാക്കിയത്.ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടിയാണ് ജീൻ ഈ മേക്ക് ഓവർ നടത്തിയത്.
ജീൻ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് ആണ് നായകൻ.പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഡ്രൈവിംഗ് ലൈസൻസ്.സച്ചിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.