ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളായ ആദിത്യന്റെയും അമ്പിളിയുടെയും വിവാഹം മാധ്യമങ്ങൾ ആഘോഷമായിട്ടാണ് കൊണ്ടാടിയത്. എന്നാൽ ഇപ്പോൾ ആ ബന്ധത്തിൽ വിള്ളലുകൾ വീണിരിക്കുന്നതായി അമ്പിളി വെളിപ്പെടുത്തുന്നു. ആദിത്യന് ഇപ്പോള്‍ തൃശൂരിലുള്ള ഒരു സ്ത്രീയുമായി പ്രണയത്തിലാണ്. താന്‍ വിവാഹമോചനം കൊടുക്കണം. ആ സ്ത്രീ ഗര്‍ഭിണിയാണ്. ഇക്കാര്യം പുറത്തു പറയുന്നതില്‍ അവര്‍ക്ക് പ്രശ്നമുണ്ട്. തനിക്ക് ഭീഷണിയുണ്ടെന്നും അമ്പിളി ദേവി പ്രതികരിച്ചു.
ആദിത്യനും അമ്പിളിയും വിവാഹിതരായ സമയത്ത് ജീജ സുരേന്ദ്രന് നല്കിയ ആശംസ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. അന്നേ ഇവരുടെ ജീവിതത്തെക്കുറിച്ച് അവര്‍ പ്രവചിച്ചു, കാലത്തിന് മുന്‍പേ സഞ്ചരിച്ചയാള്‍ എന്നൊക്കെയാണ് വീഡിയോയ്ക്ക് കീഴിലുള്ള കമന്റുകള്‍. സ്നേഹത്തൂവല്‍ എന്ന സീരിയലില്‍ നിങ്ങള്‍ രണ്ടുപേരുടേയും അമ്മ ഞാനായിരുന്നു. നിങ്ങള്‍ രണ്ടാളുടേയും മാനസികമായ ഐക്യം ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. ഇതിനിടയില്‍ നിങ്ങള്‍ രണ്ടുപേരും വേറെ ആള്‍ക്കാരെ വിവാഹം ചെയ്തു. കാലങ്ങള്‍ക്ക് ശേഷം നിങ്ങള്‍ ഒരുമിച്ചപ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷമാണ്. സിനിമ സീരിയല്‍ ലോകത്ത് ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് മൂന്നാമതൊരു വിവാഹം നിങ്ങള്‍ ചെയ്യരുത്. ജീവിതത്തില്‍ അഡ്ജസ്റ്റ്മെന്റ് എന്നുള്ളത് അത്യാവശ്യമാണെന്നുമായിരുന്നു ജീജ സുരേന്ദ്രന് പറഞ്ഞത്.