മലയാളത്തിലെ മുന്‍ നിര സംവിധായകരില്‍ ഒരാളാണ് ജീത്തു ജോസഫ്. ‘ദ ട്വല്‍ത് മാന്‍’ ആണ് ജീത്തു ജോസഫിന്റെ പുതിയ ചിത്രം. മോഹന്‍ലാലാണ് ഇത്തവണയും ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത്. ഇത് നാലാം തവണയാണ് ജീത്തുവും മോഹന്‍ലാലും ഒരുമിക്കുന്നത്.
ജീത്തു ജോസഫ് സിനിമയിലേക്കെത്തുന്നത് ഡിക്ടറ്റീവ് എന്ന സിനിമ സംവിധാനം ചെയ്തു കൊണ്ടാണ്. പേര് സൂചിപ്പിക്കും പോലെ ഡിക്ടക്റ്റീവും ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ്. ചിത്രത്തിനെ കുറിച്ചു ദി ക്യൂവിനു നല്കിയ അഭിമുഖത്തില്‍ ജീത്തു ജോസഫ് പറഞ്ഞതിങ്ങനെ.
‘ ഇപ്പോള്‍ ആ സിനിമ കാണുമ്പോള്‍ നല്ല ബോറാണ്. ഞാന്‍ തന്നെ എന്നാ ഈ കാണിച്ചു വെച്ചതെന്ന് ആലോചിക്കാറുണ്ട്. ഇപ്പോഴാണ് ആളുകള്‍ മാറി ചിന്തിക്കുന്നത്. ഇപ്പോഴാണ് ആ സിനിമ ചെയ്യുന്നതെങ്കില്‍ മറ്റൊരു ആംഗിളില്‍ കാണാമായിരുന്നു. കില്ലറുടെ കാഴ്ചപ്പാടിലൂടെ. അതിലൊരു തെറ്റുമില്ല. നമ്മള് ഏത് ആംഗിളില്‍ കാണുന്നുവെന്നതിലാണ് കാര്യം ‘