മലയാള സിനിമയ്ക്ക് നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് ജീത്തു ജോസഫ്. ദൃശ്യത്തിലൂടെ മലയാളത്തിൽ ആദ്യമായി 50 കോടി ക്ലബിന് തുടക്കം കുറിക്കാനും അദ്ദേഹത്തിനായി.
ദൃശ്യം എന്ന ചിത്രം ഒരുപാട് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും നിരവധി അപൂർവ്വ നേട്ടങ്ങൾ കൈവരിക്കുകയും മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി അമ്പതു കോടി കളക്ഷൻ നേടുന്ന ചിത്രമായി മാറുകയും ചെയ്തു.
സൂപ്പർ താരങ്ങളെ വെച്ച് നിരവധി ചിത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും താൻ ഏറ്റവും ടെൻഷനടിച്ച് ചെയ്ത ചിത്രം മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ നായകനായി എത്തിയ ആദി എന്ന ചിത്രമാണെന്ന് ഇപ്പോൾ വെളിപ്പെടുത്തുകയാണ് ജിത്തുജോസഫ്. മോഹൻലാലിന്റെ മകനെ നായകനാക്കി ലോഞ്ച് ചെയ്ത ചിത്രമാണ് ആദി എങ്കിലും ആ ലോഞ്ചിനെ പ്രിയദർശൻ പോലെയുള്ള മാസ്റ്റർ ഡിറക്ടർസ് വരെ ഏറെ പ്രതീക്ഷയോടെയും ടെൻഷനോടെയുമാണ് നോക്കി കണ്ടത് എന്നും ഒരിക്കലും ടെൻഷനായി കാണാത്ത ലാലേട്ടൻ വരെ ചുറ്റുമുള്ളവർ പറയുന്നത് കേട്ട് ഒരല്പം ടെൻഷനായി എന്നും ജീത്തു പറയുന്നു. പ്രണവിനെ ലോഞ്ച് ചെയ്യാൻ മോഹൻലാലിന് ഇന്ത്യൻ സിനിമയിലെ ഏതു പ്രഗത്ഭ സംവിധായകനെ വേണമെങ്കിലും കിട്ടും എന്നിരിക്കെ, ലാലേട്ടനും സുചിത്ര ചേച്ചിയുമെല്ലാം പൂർണ്ണ വിശ്വാസത്തോടെ ആ ജോലി തന്നെ ഏൽപ്പിച്ചത് കൊണ്ട്, അതിന്റെ വലിയ ഒരു ഉത്തരവാദിത്വം തരുന്ന ഭാരമായിരുന്നു തനിക്കു ടെൻഷനായതെന്നും എന്നാൽ ആദി ഒരു ബ്ലോക്ക്ബസ്റ്റർ വിജയമാണ് ബോക്സ് ഓഫീസിൽ നേടിയെടുത്തതെന്നും തകപ്പൻ ആക്ഷൻ പ്രകടനം കാഴ്ച വെച്ച് കൊണ്ട് പ്രണവ് തന്റെ അരങ്ങേറ്റം ഗംഭീരമാക്കുകയും ചെയ്തുവെന്നും ജിത്തു ജോസഫ് പറയുന്നു.