ചിരിയുടെ പൂരത്തിന് തിരി കൊളുത്തി തിയറ്ററുകളിലേക്ക് എത്തിയ ചിത്രം ജാൻ എ മനിന് കൈയടിച്ച് സംവിധായകൻ ജീത്തു ജോസഫ്. ഹാസ്യത്തിന് പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രം ഒരു ഇടവേളയ്ക്ക് ശേഷം തിയറ്ററുകളിൽ പൊട്ടിച്ചിരിയായി മുഴങ്ങി. നവംബർ 19നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. ബേസിൽ ജോസഫിനെ നായകനാക്കി ചിദംബരം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നടൻ ഗണപതിയുടെ സഹോദരൻ ആണ് ചിദംബരം. ചിദംബരവും ഗണപതിയും സപ്നേഷും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചില നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചപ്പോൾ തിരക്കഥ എഴുതാൻ വേണ്ടി സഹോദരൻ ആവശ്യപ്പെടുകയായിരുന്നെന്നും അങ്ങനെയാണ് ചിത്രത്തിന്റെ കോ – റൈറ്റർ ആയതെന്നും പ്രിവ്യൂവിന് എത്തിയപ്പോൾ ഗണപതി പറഞ്ഞിരുന്നു.
ഒടിടി ലക്ഷ്യം വെച്ച് ചെയ്ത സിനിമ എഡിറ്റിംഗ് പൂർത്തിയായി കഴിഞ്ഞപ്പോൾ തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ‘ജാൻ എ മൻ’ സിനിമയ്ക്ക് കൈയടിച്ച് ഇപ്പോൾ സംവിധായകൻ ജീത്തു ജോസഫ് ആണ് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ അത്യന്തം രസകരമായ സിനിമയാണ് ജാൻ എ മൻ എന്നും നിരവധി പോസിറ്റീവ് റിവ്യൂകൾ കേട്ടതിനു ശേഷമാണ് ചിത്രം കാണാൻ തീരുമാനിച്ചതെന്നും ജീത്തു ജോസഫ് വ്യക്തമാക്കി. തിയറ്ററുകളിൽ ഈ ചിത്രം വൻ വിജയം അർഹിക്കുന്നെന്ന് പറഞ്ഞ ജീത്തു സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ടീമിനെയും അഭിനന്ദിക്കുകയും ചെയ്തു.
വികൃതി എന്ന സിനിമയ്ക്ക് ശേഷം ചിയേഴ്സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഷോണ്‍ ആന്റണി, ഗണേഷ് മേനോൻ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ജാന്‍ എ മന്. അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നിവരെ കൂടാതെ ധാരാളം പുതുമുഖങ്ങളും സിനിമയിലുണ്ട്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിഷ്ണു തണ്ടാശേരി ആണ്. സലാം കുഴിയിൽ, ജോൺ പി എബ്രഹാം എന്നിവരാണ് സഹനിർമ്മാതക്കൾ. സഹരചന സപ്നേഷ് വരച്ചൽ, ഗണപതി. സംഗീതം – ബിജിബാല്‍, എഡിറ്റര്‍ – കിരണ്‍ദാസ്, കോസ്റ്റ്യും മാസ്റ്റര്‍ – ഹംസം, കലാസംവിധാനം – വിനേഷ് ബംഗ്ലാന്‍, മേക്കപ്പ് – ആര്‍ജി വയനാടന്‍, സ്റ്റില്‍ – വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്ട്രോളര് – പി കെ ജിനു, സൗണ്ട് മിക്സ് – എംആര്‍ രാജാകൃഷ്ണന്, സൗണ്ട് ഡിസൈന്‍ – വിക്കി, കിഷന് (സപ്താ റെക്കോര്‍ഡ്സ്), വിഎഫ്എക്സ് – കൊക്കനട്ട് ബഞ്ച്, പി ആർ ഒ – ആതിര ദില്‍ജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പി.ആര് വൈശാഖ് സി വടക്കേവീട് എന്നിവരാണ്.