പ്രണവ് മോഹൻലാലിനെ നായകനാക്കി ആദിയെന്ന ബ്ലോക്ക്ബസ്റ്റർ ചിത്രമൊരുക്കിയ സൂപ്പർഹിറ്റ് സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തിലും നായകൻ ഒരു താരപുത്രൻ. പൂമരത്തിലൂടെ മലയാളത്തിലേക്കുള്ള തന്റെ വരവറിയിച്ച ജയറാമിന്റെ മകൻ കാളിദാസ് ജയറാമാണ് ജീത്തു ജോസെഫിന്റെ പുതിയ ഹീറോ. കാളിദാസ് തന്നെയാണ് ഈ വാർത്ത തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തു വിട്ടത്. ഈ വര്ഷം അവസാനത്തോടെ ചിത്രമൊരുക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും കാളിദാസ് വ്യക്തമാക്കി. നേരം, പ്രേമം എന്നീ സൂപ്പർഹിറ്റുകൾ ഒരുക്കിയ അൽഫോൻസ് പുത്രേൻ ഒരുക്കുന്ന പുതിയ തമിഴ് ചിത്രത്തിലാണ് ഇനി കാളിദാസ് അഭിനയിക്കുവാൻ പോകുന്നത്. രണ്ടു ഇതിഹാസതുല്യരായ സംവിധായകരുടെ ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ ആനന്ദം കാളിദാസ് തുറന്നു പറയുകയും ചെയ്തു.