മോഹന്‍ലാലിനെ നായകനാക്കി മിസ്റ്ററി ത്രില്ലറുമായി ജീത്തു ജോസഫ്. ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി ലഭിച്ചാലുടന്‍ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങും. കോവിഡ് നിയന്ത്രണങ്ങളില്‍ അയവ് വന്നാലുടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയില്‍ മോഹന്‍ലാല്‍ അഭിനയിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷമേ ബ്രോഡാഡിയുടെ ചിത്രീകരണം ആരംഭിക്കൂ.
അതേ സമയം ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം റാമിന്റെ ചിത്രീകരണം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. സിനിമയുടെ ലണ്ടന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായിട്ടില്ല. സാഹചര്യങ്ങള്‍ അനുകൂലമാകുമ്പോള്‍ സിനിമയുടെ ഷൂട്ടിങ് പുനരാരംഭിക്കുമെന്നും ജീത്തു ജോസഫ് പറഞ്ഞു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിക്ക് ശേഷമേ മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ അടുത്ത ഷെഡ്യൂള്‍ ആരംഭിക്കൂ. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സിനിമയുടെ ഷൂട്ടിങ് താത്കാലികമായി നിര്ത്തിവെച്ചിരിക്കുകയണിപ്പോള്.