ആദ്യമായി ആസിഫ് അലി ജീത്തു ജോസഫ് ചിത്രത്തിൽ നായകനാകുന്നു. ‘കൂമൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. പേരു പോലെ തന്നെ ഏറെ ദുരൂഹത ഉണർത്തുന്നതാണ് മോഷൻ പോസ്റ്ററും. കെ ആർ കൃഷ്ണകുമാറിന്റേതാണ് തിരക്കഥ. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വൽത്ത് മാൻ എന്ന ചിത്രത്തിന്റെ തിരക്കഥയും കൃഷ്ണകുമാറിന്റേതാണ്.
ജീത്തു ജോസഫ് – ആസിഫ് അലി ചിത്രം നിർമിക്കുന്നത് ആൽവിൻ ആന്റണിയാണ്. സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം. സംഗീതം വിഷ്ണു ശ്യാം. വരികൾ വിനായക ശശികുമാർ ആണ്. ആർട്ട് – രാജീവ് കൊല്ലം, കോസ്റ്റ്യൂം ഡിസൈനർ – ലിന്റ ജീത്തു, പ്രൊജക്ട് ഡിസൈൻ – ഡിക്സൺ പൊടുത്താസ്, എഡിറ്റർ – വി എസ് വിനായക്.
![](https://i0.wp.com/cinemadaddy.com/wp-content/uploads/2020/11/Jeethu-Joseph-shares-the-photo-of-RAM-and-Drishyam-2-editing.jpg?resize=788%2C443&ssl=1)
ഒരു വലിയ താരനിര തന്നെയാണ് ഈ ചിത്രത്തിന് പിന്നിൽ അണിനിരക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. രൺജി പണിക്കർ, ബാബുരാജ് എന്നിവർ സിനിമയുടെ ഭാഗമാകും. സിനിമയുടെ ഷൂട്ടിംഗ് ഫെബ്രുവരി 20 മുതൽ ആരംഭിക്കും. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ പൊള്ളാച്ചി, മറയൂർ എന്നിവിടങ്ങളിൽ ആയിരിക്കും.