‘ജിത്തുവിന് സംഭവിച്ചതറിഞ്ഞാൽ നിങ്ങൾ ഞെട്ടും’ ‘ജിത്തു ജോസഫിന്റെ തിരോധാനത്തിന് പിന്നിലെ പത്തു രഹസ്യങ്ങൾ’ ‘മങ്കേഷ് പാണ്ഡെക്ക് ഇഷ്ടം പുട്ടും പയറും’…! ഒരു മഞ്ഞപത്രം ടച്ച് ഫീൽ ചെയ്തിട്ടുണ്ടെങ്കിൽ തെറ്റ് പറയാൻ ആകില്ല. ആക്ഷേപഹാസ്യത്തിന് ഏറ്റവുമുതകുന്ന ഒരു മാധ്യമം സിനിമ തന്നെയാണ് എന്ന് തെളിയിക്കുന്ന ഒരു പുതിയ ചിത്രത്തിന്റെ പോസ്റ്ററിലെ വാചകങ്ങൾ ആണിത്. അരുൺ ചന്ദു സംവിധാനം നിർവഹിക്കുന്ന സായാഹ്ന വാർത്തകൾ എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് ഏറെ വ്യത്യസ്ഥത പുലർത്തുന്നത്. സ്യൂഡോ ജിത്തു ജോസഫിനെ കുറിച്ചുള്ള വാർത്തകൾ അടങ്ങുന്ന വാർത്തകൾ അറിയാൻ സായാഹ്ന വാർത്തകൾ സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞ് പോസ്റ്റർ ഷെയർ ചെയ്തിരിക്കുന്നത് സാക്ഷാൽ ജീത്തു ജോസഫ് തന്നെയാണ് എന്നതാണ് ഏറെ രസകരം. ഗോകുൽ സുരേഷ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, വിജയരാഘവൻ, ഇന്ദ്രൻസ്, ശരണ്യ ശർമ്മ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്ക് ജീവനേകുന്നത്.