മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് റാം, ദൃശ്യം രണ്ടിന് മുൻപേ തന്നെ റാമിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു, ബിഗ് ബജറ്റ് ആക്ഷന്‍ എന്റര്‍ടെയിനര്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്നായിരുന്നു നിര്‍ത്തിവച്ചത്. സിനിമയുടെ പ്രധാന ഭാഗങ്ങൾ എല്ലാം ഷൂട്ട് ചെയ്തത് വിദേശ രാജ്യങ്ങളിൽ ആയിരുന്നു, കൊവിഡ് നിയന്ത്രണങ്ങള്‍ മാറിയാല്‍ ഉടൻ തന്നെ ഷൂട്ടിങ് തുടങ്ങുമെന്നാണ് ജീത്തുവും മോഹൻലാലും പറയുന്നത്.ദൃശ്യം സെക്കന്‍ഡിന്റെ വിജയത്തിന് പിന്നാലെ ആമസോണ്‍ പ്രൈം വീഡിയോ ഒരുക്കിയ ലൈവ് ചാറ്റിൽ സംസാരിക്കുന്നതിനിടെയാണ് ഇരുവരും ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞത്.
ദൃശ്യം ഒരു ഫാമിലി ഡ്രാമയാണെന്ന് പറഞ്ഞത് പോലെ റാം ഒരു ഫാമിലി ഡ്രാമയാണെന്ന് ഞാൻ ഒരിക്കലും പറയില്ല, റാം ആക്ഷന്‍ ബേസ്ഡ് എന്റര്‍ടെയിനറാണ് അത് തീര്‍ച്ചയായും തിയറ്ററുകളില്‍ തന്നെ കാണേണ്ട സിനിമയാണ്, ചിത്രത്തിൽ ലാലേട്ടന്റെ വ്യത്യസ്തത ഗെറ്റപ്പുകൾ കാണാൻ സാധിക്കും. ഈ ചിത്രത്തിന് ദൃശ്യം കഴിഞ്ഞുള്ള ജീത്തു ജോസഫിന്റെ ചിത്രം എന്നൊരു പ്രത്യേകത കൂടിയുണ്ട് എന്ന് പറയുകയാണ് മോഹൻലാൽ. ചിത്രത്തിന്റെ ഇന്ത്യന്‍ ഷെഡ്യൂളും ക്ലൈമാക്സും പൂർത്തിയാക്കിയെന്ന് ജീത്തു പറഞ്ഞിരുന്നു.
മാര്‍ച്ചില്‍ ലണ്ടനിലേക്ക് പോകാനിരുന്നതാണ്. ടിക്കറ്റ് ബ്ലോക്ക് ചെയ്തിരുന്നു. മൂന്ന് നാല് ദിവസത്തെ വൈകല്‍ ഉണ്ടാകുമെന്ന് അവിടെയുള്ള ലൈന്‍ പ്രൊഡ്യൂസര്‍ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ലോക്ക് ഡൌൺ എത്തിയത്, ഇന്ത്യക്ക് പുറമേ വിദേശത്ത് രണ്ട് ലൊക്കേഷനുകളുണ്ടായിരുന്നു. ബ്രിട്ടനിലെ ചിത്രീകരണം മാറ്റാനാകില്ല. ഉസ്ബക്കിസ്ഥാനിലെയും യുകെയിളെയും ചിത്രീകരണം ഫെബ്രുവരി അവസാനത്തോടെ ചെയ്യാമെന്നായിരുന്നു തീരുമാനം, മോഹനലാൽ നായകനാകുന്ന ചിത്രത്തിൽ തൃഷയാണ് നായിക. കൊച്ചിയിലും ധനുഷ്‌കോടിയിലുമാണ് സിനിമ ഇതുവരെ ചിത്രീകരിച്ചത്.ജീത്തു ജോസഫിന്റെ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റിലാണ് റാം.അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് പിള്ള, സുധന്‍ എസ് പിള്ള എന്നിവരാണ് നിര്‍മ്മാണം. ആശിര്‍വാദ് സിനിമാസും മാക്‌സ് ലാബുമാണ് റിലീസ്. ഇന്ദ്രജിത്ത്, സിദ്ദീഖ്, ലിയോണാ ലിഷോയ്, ഇര്‍ഷാദ് എന്നിവരും ചിത്രത്തിലുണ്ട്. ജീത്തു ജോസഫിന്റെ ഇതുവരെയുള്ള ചിത്രങ്ങളിൽ ഏറ്റവും ഉയർന്ന ബഡ്ജറ്റിൽ ചെയ്യുന്ന ചിത്രമാണ് റാം
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…