ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയായ താരമാണ് ജ്യൂവല്‍ മേരി. അവതാരക എന്നതിലുപരി മികച്ച ഒരു നടി കൂടിയാണ് താരം. സിനിമയില്‍ അവസരം ലഭിച്ചതോടെയാണ് ജ്യൂവല്‍ ഡി ഫോര്‍ ഡാന്‍സിന്റെ രണ്ടാം സീസണില്‍ നിന്ന് ഒഴിവായത്. ഇപ്പോഴും സ്ക്രീനിൽ സജീവമായ താരം സോഷ്യൽ മീഡിയയിലും ആക്ടീവാണ്. ടെലിവിഷൻ പ്രൊഡ്യൂസറായ ജെൻസൺ സക്കറിയയാണ് ജ്യൂവൽ മേരിയുടെ ഭർത്താവ്.
മമ്മൂട്ടി നായകനായി അഭിനയിച്ച പത്തേമാരി എന്ന ചലച്ചിത്രത്തിൽ നളിനി എന്ന നായിക കഥാപാത്രം ചെയ്തു കൊണ്ട് ആണ് ജുവൽ മേരി മലയാള സിനിമയിലേക്ക് കടന്നു വന്നത്. ഉട്ടോപ്യയിലെ രാജാവ്, ഒരേ മുഖം, തൃശ്ശിവപേരൂർ ക്ലിപ്തം, അണ്ണാദുരൈ, ഞാൻ മേരിക്കുട്ടി തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. തമിഴ് ചിത്രം മാമനിതൻ, സുരേഷ് ഗോപി ചിത്രം പാപ്പൻ, ടി കെ രാജീവ് കുമാർ സംവിധാനം നിർവഹിക്കുന്ന ചിത്രം എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.
തന്റെ ആദ്യ ടാറ്റൂ അടിച്ചതിന്റെ സന്തോഷം താരം പങ്ക് വെച്ചിരിക്കുകയാണ് ഇപ്പോൾ. ഇൻസ്റ്റാഗ്രാമിലാണ് നടി വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. “അങ്ങനെ അവസാനം ഞാൻ ടാറ്റൂ പതിപ്പിച്ചിരിക്കുകയാണ്. മികച്ചൊരു വ്യക്തിത്വം നേടിയെടുക്കുവാനുള്ള എന്റെ എന്റെ തീരുമാനങ്ങളെ ഞാൻ ശിരസ്സാവഹിക്കുന്നു. എന്നെ തളർത്തുന്നവയെ അകറ്റി നിർത്തി ഞാൻ പറന്നുയരുവാൻ പോകുന്നു. അഗ്നിചിറകുകളുള്ള ഒരു നക്ഷത്രമാണ് ഞാൻ.” എന്നാണ് നടി കുറിച്ചത്.
View this post on Instagram