മോഡലും എഴുത്തുകാരിയുമായി മലയാളികൾക്ക് സുപരിചിതയാണ് ജിലു ജോസഫ്. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സാരി ധരിച്ച് , വെള്ളച്ചാട്ടത്തിന്റെ അരികിൽ നിൽക്കുന്ന ചിത്രങ്ങളാണ് ജിലു ജോസഫ് പുറത്ത് വിട്ടത്.
കുറച്ച് നാളുകൾക്ക് മുമ്പ് ഗൃഹലക്ഷ്മിയുടെ ‘തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം’ എന്ന തലക്കെട്ടോടെയുളള കവര്‍പേജില്‍ കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഈ വിഷയത്തെ എതിർത്തും അനുകൂലിച്ചും നിരവധി പേര് അന്ന് രംഗത്തെത്തിയിരുന്നു. കുമളിയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടിയാണ് ജിലു ജോസഫ്. ഒരുപാട് പ്രതിസന്ധികളെയും വിമര്‍ശനങ്ങളെയും നേരിട്ടാണ് ജിലു തന്റെ സ്വപ്നത്തില്‍ എത്തിയത്. എയര്‍ഹോസ്റ്റസ് എന്ന പദം പോലും കുമളിക്കാര്‍ കേള്‍ക്കാതിരുന്ന കാലത്താണ് എയര്‍ ഹോസ്റ്റസാകാന്‍ ജിലു തീരുമാനിച്ചത്. നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നെങ്കിലും ജിലു ഉയരങ്ങള്‍ കീഴടക്കുകയായരുന്നു.