സോഷ്യൽ മീഡിയയെയും രാജ്യം മുഴുവനെയും നൃത്തചുവടുകളിലേക്ക് എത്തിച്ച ഗാനമായിരുന്നു ജിമ്മിക്കി കമ്മൽ.ഷാൻ റഹ്മാൻ ഈണമിട്ട് വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം ഒരു മലയാള ഗാനത്തിന് ആഗോള തലത്തിൽ കിട്ടുന്ന ഏറ്റവും വലിയ ജനപങ്കാളിത്തം ആണ് ലഭിച്ചത്.
ജിമ്മിക്കി കമ്മൽ തരംഗം ഇതുവരെ അവസാനിച്ചിട്ടില്ല എന്നുള്ള സൂചനയാണ് ഇപ്പോൾ തമിഴ് സിനിമയിൽ നിന്നും ലഭിക്കുന്നത്.ജ്യോതിക നായികയാകുന്ന പുതിയ സിനിമ കാട്രിൻ മൊഴിയിൽ ജിമ്മിക്കി കമ്മൽ ഗാനം ഉൾപ്പെടുത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ചിത്രത്തിലുള്‍പ്പെടുത്തുന്നതിനായി ജിമിക്കി കമ്മലിന്റെ റൈറ്റ്സ് വാങ്ങിയിട്ടുണ്ട്. മലയാളി സോങ് എന്ന നിലയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. ഗാനം റീമിക്സ് ചെയ്യാതെ തന്നെ ചിത്രത്തിലുപയോഗിക്കും. സംവിധായകന് രാധാമോഹനാണ് കാട്രിന്‍ മൊഴിയിലെ ഒരു സവിശേഷ സന്ദര്‍ഭത്തിലുള്‍പ്പെടുത്താന്‍ ജിമിക്കി കമ്മല്‍ തന്നെ സജസ്റ്റ് ചെയ്തത്,ചിത്രത്തിന്റെ നിർമാതാവ് ധനഞ്ജയൻ പറയുന്നു.
സെപ്റ്റമ്പറിൽ ചിത്രം റിലീസ് ചെയ്യും.ഒരു RJ യുടെ റോളിലാണ് ചിത്രത്തിൽ ജ്യോതിക എത്തുന്നത്.