താരദമ്പതികളായ നടി വരദയും ജിഷിനും മലയാളികളുടെ മനസ്സ് കീഴടക്കിയ പ്രിയപ്പെട്ടവരാണ്. സിനിമ-സീരിയൽ രംഗത്ത് സജീവമായ താരമാണ് വരദ ജിഷിൻ. ജിഷിൻ സീരിയൽ രംഗത്തും പ്രവർത്തിക്കുന്ന താരമാണ്. ഇരുവരും അമല എന്ന സീരിയലിൽ ഒരുമിച്ച് അഭിനയിക്കുകയും പ്രണയത്തിലാവുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്.
2014 മെയ് 25നാണ് ജിഷിനുമായി വരദ വിവാഹിതയാവുന്നത്. കൈരളിയിൽ പ്രശ്നം ഗുരുതരം എന്ന സീരിയലിലാണ് വരദ ഇപ്പോൾ അഭിനയിക്കുന്നത്. ജിഷിന് ഫ്ലാവർസ് ടി.വിയിലെ സ്റ്റാർ മാജിക്കിൽ സ്ഥിരം പങ്കെടുക്കുന്ന ഒരാളുകൂടിയാണ്. ഇരുവരും ഒരുമിച്ച് ഒരുപാട് ചാനലുകളിലെ സൂപ്പർ ജോഡി മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. താരത്തിന്റെ പുതിയ കുറിപ്പ് ഇപ്പോൾ വൈറലാകുകയാണ്.
ഫേസ്ബുക്ക് പോസ്റ്റ് :
അവളുടെ അനിയന്റെ കല്യാണത്തിന് എടുത്ത ഫോട്ടോയാ. രണ്ടു കൂട്ടരുടെയും ഫോട്ടോഗ്രാഫറെ ഞങ്ങള് ശെരിക്കും മുതലാക്കി. 😜ഗംഭീര ഫോട്ടോ സെഷൻ ആയിരുന്നു. ഇനീം കൊറേ ഉണ്ട്. വഴിയേ ഇടാം. ഇതിപ്പം ഫോട്ടോ കണ്ടാൽ ഞങ്ങളുടെ കല്യാണമാണോ നടന്നത് എന്ന് തോന്നിപ്പോകും. അതല്ലേലും ഞങ്ങൾ ആർട്ടിസ്റ്റുകൾ അങ്ങനെയാ. ക്യാമറ കണ്ടാൽ പിന്നെ ഒരു ആക്രാന്തമാ.😜 എന്നാലും ഞാൻ കെട്ടിപ്പിടിച്ചു പോസ് ചെയ്യുമ്പോൾ അവൾക്ക് എന്തോ ഒരു ചമ്മലോ, നാണമോ ഒക്കെ. കുറേപ്പേർ നിൽപ്പുണ്ടേ അവിടെ. അതിനെന്താ.. അല്ലേ? എന്തിനാ ഇങ്ങനെ നാണക്കേട് വിചാരിക്കുന്നെ? ആര് കണ്ടാൽ എന്താ? എന്റെ ഭാര്യയെ അല്ലേ ഞാൻ കെട്ടിപ്പിടിക്കുന്നെ? അവളുടെ അമ്മേടെ അനുവാദത്തോടു കൂടിയാ ഞാൻ അവളെ കെട്ടിയേ. എന്നിട്ടാ അവൾ എന്നോട് ഇങ്ങനെ പെരുമാറുന്നെ. ഏതായാലും സദ്യയും കഴിച്ചു കല്യാണക്കുറിയും കാണിച്ചു പോയാൽ മതി എല്ലാരും. കേട്ടല്ലോ? 🤪😄😄