അവതാരികയായി മിനിസ്ക്രീനിൽ എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ജിസ്മ ജിജി. ഹ്രസ്വ ചിത്രങ്ങളിലൂടെയാണ് താരം വീണ്ടും ശ്രദ്ധേയയായത്. ആറ് വർഷം മുമ്പ് 78 കിലോ ആയിരുന്ന ജിസ്മി ഇപ്പോൾ 26 കിലോ കുറച്ച് 52 കിലോ ആയിരിക്കുന്നു. ചിട്ടയായ വ്യായാമവും ആഹാരരീതികളും ആണ് താരത്തെ ഇതിന് സഹായിച്ചത്. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ആറു വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന ജിസ്മ തന്നെയാണോ ഇത് എന്ന് എല്ലാവർക്കും തോന്നിപ്പോകും.
സുഹൃത്തുക്കൾ അടക്കം എല്ലാവരും ഞെട്ടിപ്പോയി എന്നാണ് താരം പറയുന്നത്. മോഡലിങ് മേഖലയിൽ വളർന്നു വരുന്ന നക്ഷത്രം‘തമി’ എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് താരമിപ്പോൾ. ഹോളി ക്രസന്റ് കോളജ് ഓഫ് ആർക്കിടെക്ചറിൽ നിന്നും ബിരുദം കരസ്ഥമാക്കി നടി ആർക്കിടെക്ചർ മേഖലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.