പൃഥ്വിരാജ് – ബിജു മേനോൻ കൂട്ടുക്കെട്ട് ഒന്നിച്ച സച്ചി സംവിധാനം നിർവഹിച്ച അയ്യപ്പനും കോശിയും ഇനി ബോളിവുഡിൽ ഏറ്റുമുട്ടും. ചിത്രത്തിന് വേണ്ടി ജോൺ അബ്രഹാമും അഭിഷേക് ബച്ചനും ഒന്നിക്കുന്നുവെന്ന വാർത്തയാണ് ഇപ്പോൾ ബോളിവുഡിൽ നിന്നും എത്തുന്നത്. 13 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. ദോസ്താനയിലാണ് ഇരുവരും അവസാനം ഒന്നിച്ചത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ചിത്രം ഹിന്ദിയിൽ നിർമ്മിക്കുവാനുള്ള ആഗ്രഹം ജോൺ എബ്രഹാം വെളിപ്പെടുത്തിയിരുന്നു. ജോൺ അബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള JA എന്റെർറ്റൈൻമെന്റാണ് ചിത്രത്തിന്റെ നിർമാണം.
അതേ സമയം അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്കിന്റെ ഷൂട്ടിങ്ങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പവൻ കല്യാണും റാണ ദഗുബട്ടിയുമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. സൂര്യ – കാർത്തി കോമ്പിനേഷനിൽ തമിഴിലും ചിത്രം റീമേക്ക് ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്.