ആൻ മരിയ കലിപ്പിലാണ്, മാസ്റ്റർപീസ്, ആട് 2 തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടൻ ജോൺ കൈപ്പള്ളിൽ വിവാഹിതനായി. ഹെഫ്സിബ എലിസബത്ത് ചെറിയാനാണ് വധു. പത്തനംതിട്ട കോഴഞ്ചേരിയിലുള്ള മാർത്തോമ ചർച്ചിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. തട്ടത്തിൻ മറയത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച ജോണിനെ മമ്മൂട്ടി ചിത്രം മധുരരാജയിലാണ് അവസാനം പ്രേക്ഷകർ കണ്ടത്. വധു ഹെഫ്സിബ കൊച്ചിയിൽ ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയിലാണ് വർക്ക് ചെയ്യുന്നത്.