ഗപ്പിക്കും അമ്പിളിക്കും ശേഷം ജോണ്‍ പോള്‍ ജോര്‍ജ്ജ് ഒരുക്കുന്ന പുതിയ സിനിമയുടെ വിശേഷം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട നടന് പൃഥ്വിരാജാണ് നായകനാകുന്നത്. ആഷിക്ക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാനാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ പൃഥ്വിരാജും അണിയറ പ്രവര്‍ത്തകരുമൊത്തുള്ള ചിത്രം പുറത്ത് വിട്ടിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി രംഗത്ത് എത്തിയത്. ഗപ്പിയ്ക്കും അമ്പിളിയ്ക്കും ശേഷം കുഞ്ചാക്കോബോബനെ വച്ച് ജോണ്‍ പോള്‍ ജോര്‍ജ് മറ്റൊരു പടം അനൗണ്‍സ് ചെയ്തിരുന്നു. ഈ ചിത്രത്തിന്റെ നിര്‍മാണവും ആഷിക്ക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാനായിരുന്നു. പിന്നീട് ചിത്രത്തിന്റെ കൂടുതല്‍ വിവരമൊന്നും പുറത്ത് വന്നിരുന്നില്ല.
പിന്നീടാണ് പൃഥ്വിരാജുമൊത്തുള്ള പുതിയ ചിത്രത്തിന്റെ വാര്‍ത്ത പുറത്ത് വിട്ടത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പക്ഷെ അറിയിച്ചിട്ടില്ല.