അനൂപ് സത്യന് ആദ്യമായി സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രം തിയേറ്ററുകളില്‍ ഗംഭീരമായ അഭിപ്രായത്തോടെ മുന്നേറുകയാണ്. ചിത്രത്തില്‍ മലയാളത്തിലെ മുന്‍നിര താരങ്ങളായ ദുല്‍ഖറും ശോഭനയും സുരേഷ് ഗോപിയും കല്യാണി പ്രിയദര്ശന് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരുന്നു. ചിത്രം പുറത്തിറങ്ങിയ ശേഷം ഏറ്റവും കൂടുതല്‍ പേര് അഭിപ്രായം രേഖപ്പെടുത്തുന്നത് സുരേഷ് ഗോപിയെ കുറിച്ചാണ്. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം അദ്ദേഹത്തെ സക്രീനില്‍ കാണാന്‍ സാധിച്ചത് വലിയ സന്തോഷമാണെന്നാണ് ആരാധകര്‍ പറയുന്നത്.
ജോണി ആന്റണിയും ചിത്രത്തില്‍ ഒരു പ്രധാന വേഷം കെകാര്യം ചെയ്തിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് ജോണി ആന്റണി പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയാണ്.
സുരേഷ് ഗോപിയോടൊപ്പം ആദ്യമായി വര്‍ക്ക് ചെയ്ത സുന്ദരപുരുഷന് എന്ന ചിത്രത്തിലാണെന്നും ചിത്രത്തില്‍ താന്‍ അസി. ഡയറക്ടറായിരുന്നു. ഈ അടുത്ത് സുഹൃത്തിന്റെ കുഞ്ഞിന്റെ അസുഖവുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് ചികിത്സാസഹായം ചോദിച്ചിരുന്നു. കുട്ടിയുടെ ചികിത്സയ്ക്കു പണം ധാരാളം ആവശ്യമായി വന്നപ്പോഴാണ് അദ്ദേഹത്തെ വിളിച്ചത്. പ്രധാനമന്ത്രിയുടെ ചികിത്സാ സഹായ പദ്ധതിയില്‍ നിന്ന് സഹായം ലഭിക്കാനുള്ള എല്ലാ കാര്യങ്ങളും അദ്ദേഹം ചെയ്തു തന്നു. സഹായിക്കുക മാത്രമല്ല കുഞ്ഞിനെ കാണാന്‍ സുരേഷ് ഗോപി നേരിട്ട് എത്തിയിരുന്നു. അദ്ദേഹം ഒരു നല്ല നടന് മാത്രമല്ല നല്ലൊരു മനുഷ്യന് കൂടിയാണെന്ന് മനസിലായെന്നും ജോണി കൂട്ടിചേര്‍ത്തു.