ആമസോണ്‍ കാടുകളിലെ തീപ്പിടുത്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹായവുമായി ഹോളിവുഡ് നടനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ലിയോനാര്‍ഡോ ഡികാപ്രിയോ രംഗത്ത് എത്തിയതിനെ തുടർന്ന് അദ്ദേഹത്തെ പ്രശംസിച്ചു കൊണ്ട് രംഗത്തു വന്നിരിക്കുകയാണ് ജോജു ജോർജ്. സമൂഹ മാധ്യമത്തിലൂടെ ആണ് ജോജു അദ്ദേഹത്തെ പ്രശംസിച്ചത്. അദ്ദേഹം വേറെ ലെവൽ മനുഷ്യനാണെന്നും ലോക മാധ്യമങ്ങള്‍ ആമസോണിലെ കാട്ടുതീ മൂടിവെക്കാൻ ശ്രമിച്ചപ്പോള്‍ അതിനെ പുറത്തുകൊണ്ടുവന്നത് അദ്ദേഹത്തിന്റെ ശ്രമങ്ങളാണെന്നും ജോജു പറഞ്ഞു.
അതിനുശേഷമാണ് യു എൻ അടക്കമുള്ളവർ വിഷയത്തിൽ ഇടപെടുന്നത്. ഇപ്പോൾ ഡികാപ്രിയോയുടെ വക 36 മില്യൻ ഡോളർ ആണ് നൽകിയിരിക്കുന്നത്. വാക്കുകൾ നല്ല പ്രവർത്തികൾ ആണ് വേണ്ടതെന്ന് അദ്ദേഹം തെളിയിച്ചു എന്നും വല്ലാത്തൊരു മനുഷ്യൻ തന്നെയാണ് അദ്ദേഹം എന്നും ജോജു പറയുന്നു. ആമസോണ്‍ മഴക്കാടുകളില്‍ കഴിഞ്ഞ ആഴ്ച 9,000 ലധികം കാട്ടുതീയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തീപിടുത്തത്തിൽ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി ഡികാപ്രിയോയുടെ എയര്‍ത്ത് അലയൻസ് എന്ന പരിസ്ഥിതി സംഘടനയാണ് സഹായവുമായി രംഗത്ത് എത്തിയത്.