മലയാളത്തിന്റെ പ്രിയ സംവിധായകൻ ജോഷി സംവിധാനം ചെയ്ത ഏറ്റവും ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്.ചിത്രത്തിൽ ചെമ്പൻ വിനോദ്,ജോജു ജോർജ്, നൈല ഉഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് നവാഗതനായ അഭിലാഷ് എൻ ചന്ദ്രൻ ആണ്.ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന് ആദ്യ ഷോ മുതൽ തന്നെ ഗംഭീര റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.
ചിത്രത്തിലെ പൊറിഞ്ചു എന്ന കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ജോജു ഇപ്പോൾ.കുറെ നാളുകളായി ഈ പ്രൊജക്ട് ഓൺ ആണ്. ജോസ് ആദ്യം തൊട്ടേ ചെമ്പൻ തന്നെയായിരുന്നു. പക്ഷേ, മറിയവും പൊറിഞ്ചുവും പലരും വരികയും ഇട്ടിട്ടുപോവുകയുമൊക്കെയുണ്ടായി.പൊറിഞ്ചുവിന്റെ കഥാപാത്രം ഞാൻ ആണ് ചെയ്യുന്നത് എന്നതിന്റെ പേരിൽ അഭിനയിക്കാതിരുന്നവരുമുണ്ട്.എന്നാൽ, ഇവനെക്കൊണ്ട് ചെയ്യിക്കാമെന്ന് ജോഷി സാറിന് തോന്നിയ ഒരു കോൺഫിഡൻസിലാണ് കഥ മാറുന്നത്,ജോജു പറയുന്നു.