പെര്‍ഫെക്ട് ഒക്കെ മച്ചാനെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. കോഴിക്കോട്ടെ നൈസല്‍ ബാബു ലോക്ക് ഡൗണ്‍ സമയത്ത് സുഹൃത്തുക്കള്‍ക്ക് ഒരു തമാശയ്ക്ക് ആയി അയച്ചു കൊടുത്ത വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ കൂടി നൈസലിനെ ഏറ്റെടുത്തതോടെ സോഷ്യല്‍ മീഡിയയില്‍ നൈസല്‍ പങ്കുവെച്ച വീഡിയോ ട്രെന്‍ഡിങില്‍ മുന്പില് തന്നെയുണ്ട്.
ഇപ്പോഴിതാ നടന് ജോജു ജോര്‍ജ് നൈസലിന്റെ വീഡിയോക്ക് ഡബ്സ്മാഷുമായി രംഗത്തെത്തിയിരിക്കുകയാണ്. നൈസലിന്റെ വൈറല്‍ വീഡിയോ റീമിക്സ് ചെയ്ത് ഉണ്ടാക്കിയ പുതിയ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വലിയ തരംഗം തന്നെയാണ് സൃഷ്ടിച്ചത്. റീമിക്സ് വീഡിയോയ്ക്കാണ് ജോജു ജോര്‍ജ് ചുണ്ടനക്കിരിക്കുന്നത്. സാധാരണയായി സമൂഹമാധ്യമങ്ങളില്‍ അത്ര സജീവമല്ല ജോജു ജോര്‍ജ്. കൂടാതെ ഇത്തരത്തിലുള്ള ഒരു വീഡിയോ അദ്ദേഹം പങ്കുവയ്ക്കുന്നതും ആദ്യമായിട്ടാണ്.
ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ആയിരക്കണക്കിന് ആളുകളാണ് ഇതിനോടകം ഈ വീഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. മാര്ട്ടിന് പ്രാക്കാട്ട് സംവിധാനം ചെയ്ത നായാട്ടാണ് ജോജു ജോര്‍ജ് ഏറ്റവുമൊടുവില്‍ അഭിനയിച്ച സിനിമ.