കുഞ്ചാക്കോ ബോബന്, ജോജു ജോര്‍ജ്, നിമിഷ സജയന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്ട്ടിന് പ്രക്കാട്ട് ഒരുക്കിയ നായാട്ട് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസായത്. എങ്ങുനിന്നും മികച്ച പ്രതികരണം നേടുന്ന ചിത്രത്തിന് ഇപ്പോഴിതാ ബോളിവുഡ് താരം രാജ്കുമാർ റാവുവും അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുകയാണ്. ജോജു ജോർജാണ് അദ്ദേഹത്തിന്റെ മെസ്സേജ് പങ്ക് വെച്ചത്.
എത്ര മനോഹരമായ പ്രകടനമാണ് സാർ താങ്കളുടേത്.. സിനിമയും ഏറെ ഇഷ്ടപ്പെട്ടു. ഇത്തരം അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങൾ കൊണ്ട് ഞങ്ങളെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കൂ സാർ എന്നാണ് രാജ്കുമാർ റാവു ജോജു ജോർജിന് മെസ്സേജ് അയച്ചത്. 2013ൽ പുറത്തിറങ്ങിയ ഷാഹിദ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ നടനാണ് രാജ്കുമാർ റാവു. ലവ് സെക്സ് ഔർ ധോക്ക എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന അദ്ദേഹത്തിന്റെ കരിയർ മാറ്റിമറിച്ചത് കെയ് പോ ചെ എന്ന ചിത്രമാണ്. ക്വീൻ, അലിഗഡ്, ട്രാപ്പ്ഡ്, ബറേലി കി ബർഫി, ന്യൂട്ടൺ, സ്ത്രീ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
View this post on Instagram