പ്രേക്ഷകർ ഏറെ കൊതിച്ചിരുന്നതാണ് ജോജു ജോർജിന് ഇത്തവണ കേരള സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ മികച്ച നടനുള്ള ഒരു അവാർഡ്. ജോസഫിലെ പ്രകടനത്തിന് മികച്ച നടനുള്ള അവാർഡ് ലഭിച്ചില്ലെങ്കിലും മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ചിത്രം ജോജുവിന് നേടിക്കൊടുത്തു. ഇപ്പോഴിതാ അതിൽ പ്രതികരണവുമായി അദ്ദേഹം എത്തിയിരിക്കുകയാണ്.
പത്ത് ഓസ്കാറിന് തുല്യമാണ് തനിക്ക് ലഭിച്ച ഈ പുരസ്കാരമെന്ന് മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ജോജു ജോര്‍ജ്. ജീവിതത്തില്‍ സിനിമാ സ്വപ്നവുമായി കടന്നുവന്ന വഴികള്‍ ആലോചിക്കുമ്പോള്‍ ഈ പട്ടികയില്‍ പേരുവന്നത് തന്നെ മഹാഭാഗ്യമാണെന്ന് ജോജു പ്രതികരിച്ചു. അതോടൊപ്പം ആദ്യമായി നായകനാവുന്ന ചിത്രത്തിനുതന്നെ പുരസ്കാരം ലഭിച്ചത് ഇരട്ടി സന്തോഷം പകരുന്നതാണെന്നും ജോജു പറഞ്ഞു.