ഒരുപിടി നല്ല ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകൻ ഭദ്രൻ സൗബിനെ നായകനാക്കി നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ജൂതൻ. ചിത്രമൊരു സൈക്കോളജിക്കല്‍ മിസ്റ്ററി ത്രില്ലറായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്ഫടികത്തിലെ ആടുതോമയെ പോലെ തന്നെ എവിടെയൊക്കെയോ എന്തൊക്കെയോ നഷ്ടപ്പെട്ടു പോയ ഒരു മനുഷ്യന്റെ യഥാർത്ഥ ജീവിത കഥയാണ് ചിത്രം. ജൂതൻ എന്ന പേര് ചിത്രത്തിന് തീർച്ചയാക്കിയിട്ടില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
റിമ കല്ലിങ്കൽ നായികയാവുന്ന ചിത്രത്തിൽ ജോജു ജോർജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ശിക്കാര്‍, നടന്, കനല് തുടങ്ങിയ സിനിമകളൊരുക്കിയ എസ് സുരേഷ് ബാബുവാണ്. റൂബി ഫിലിംസിന്റെ ബാനറില്‍ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമെന്‍ എന്നിവര്‍ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ലോകനാഥൻ എസ് ആണ്.