ജോജു ജോർജ് എന്ന താരത്തിനെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവൻ ആക്കി മാറ്റിയത് ജോസഫ് എന്ന ചിത്രത്തിലെ കഥാപാത്രം ആയിരുന്നു. എല്ലാത്തരം പ്രേക്ഷകരും നിറഞ്ഞ കൈയടിയോടെയാണ് ഈ കഥാപാത്രത്തെ സ്വീകരിച്ചത്. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ദേശീയ അവാര്‍ഡിലെ പ്രത്യേക പരാമര്‍ശവും ഈ കഥാപാത്രത്തിന് ലഭിച്ചു.എം പദ്മകുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്.
ഇപ്പോൾ ചിത്രം തമിഴിൽ റീമേക്ക് ചെയ്യുവാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ. പദ്മകുമാർ തന്നെയാണ് ചിത്രം തമിഴിൽ സംവിധാനം ചെയ്യുന്നത്.
ചിത്രം തമിഴില്‍ എത്തുമ്പോൾ ജോജു അവതരിപ്പിച്ച നായക കഥാപാത്രം ചെയ്യാന്‍ പോകുന്നത് നിർമാതാവും നടനുമായ ആർ കെ സുരേഷ് ആണ്.
പ്രമുഖ തമിഴ് സംവിധായകൻ ബാലയാണ് സിനിമ നിർമിക്കുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് നടൻ സുരേഷ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. നവംബറിൽ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും. അടുത്ത വർഷം 2020ൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ഒരുങ്ങുന്നത്.
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…