വാളയാർ പരമശിവം എന്ന പേരിൽ സൂപ്പർഹിറ്റ് ചിത്രം റൺവേയുടെ രണ്ടാം ഭാഗത്തിനായി ദിലീപും സംവിധായകൻ ജോഷിയും വീണ്ടും ഒന്നിക്കുവാൻ പോകുന്നു എന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച് ദിലീപും ജോഷിയും മറ്റൊരു ചിത്രത്തിനായി ഒന്നിക്കുന്നുവെന്നാണ് സൂചന. ജോഷി – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ റൺ ബേബി റൺ പോലെ മീഡിയ ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട ചിത്രമായിരിക്കും ഇതെന്നാണ് സൂചനകൾ. ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന പൊറിഞ്ചു മറിയം ജോസിന്റെ ചിത്രീകരണ തിരക്കുകളിലാണ് ജോഷി ഇപ്പോൾ. കെ പി വ്യാസനൊപ്പം ദിലീപ് ചെയ്യുന്ന ചിത്രത്തിന് ശേഷമേ ദിലീപ് – ജോഷി ചിത്രം ചിത്രീകരണം ആരംഭിക്കൂ. പ്രിയദർശനും ഒരുമിച്ചൊരു ചിത്രവും ദിലീപിന്റെ ലിസ്റ്റിൽ ഉണ്ട്.