മുഖ്യമന്ത്രി പിണറായി വിജയനെ ആരും വിമർശിക്കുന്നത് മമ്മൂട്ടിക്ക് ഇഷ്ടമല്ലെന്ന് തുറന്നു പറഞ്ഞ് ജോയ് മാത്യു. ഒരു അഭിമുഖത്തിലാണ് ഈ കാര്യം അദ്ദേഹം തുറന്നുപറഞ്ഞത്. മമ്മൂട്ടിക്ക് പിണറായിയോട് കടുത്ത ആരാധനയാണെന്നും, ഒരിക്കൽ താനും മമ്മൂട്ടിയും അഭിനയിച്ച സിനിമയിൽ പിണറായി വിജയനെ പ്രശംസിക്കുന്ന ഒരു സംഭാഷണം ഉണ്ടായിരുന്നു. അതിലെ ഒരു സംഭാഷണം തനിക്ക് ഇഷ്ടപെടാത്തത് കൊണ്ട് അത് തിരുത്താൻ ശ്രമിച്ചപ്പോൾ മമ്മൂട്ടി അതിനു സമ്മതിച്ചില്ല എന്നുമാണ് ജോയ് പറയുന്നത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ
മമ്മൂട്ടി പഠിക്കുമ്പോഴേ എസ്എഫ്ഐക്കാരനായിരുന്നു. അത് തുടർന്ന് പോകുന്നു. പിണറായി വിജയൻറെ വേണ്ടപ്പെട്ട ആളാണ്. നമ്മൾ പിണറായി വിജയനെ വിമർശിയ്ക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. ഞാൻ തിരക്കഥ എഴുതിയ അങ്കിൾ എന്ന സിനിമയിലെ നായക വേഷം ചെയ്തത് മമ്മൂട്ടി ആയിരുന്നു, കഥയിൽ സദാചാരത്തിന്റെ പേരിൽ കുട്ടിയെ തടഞ്ഞുവെയ്ക്കുന്ന ഒരു രംഗത്തിൽ കുട്ടിയുടെ അമ്മ ഇപ്രകാരം പറയുന്നുണ്ട്, ‘വേണ്ടിവന്നാൽ ഞാൻ വിജയേട്ടൻ വിളിക്കുമെന്ന്’ സിനിമയിൽ എന്റെ കഥാപാത്രത്തിന്റെ പേര് വിജയൻ എന്നായിരുന്നു.
തിയറ്ററിൽ ഈ സംഭാഷണം കേട്ട് എല്ലാരും കയ്യടിച്ചു. എന്നാൽ തൊട്ടുപിന്നാലെ അടുത്ത സംഭാഷണം വന്നു, കുട്ടിയുടെ അമ്മ സാക്ഷാൽ കേരളത്തിലെ മുഖ്യമന്ത്രിയെയായിരുന്നു ഉദേശിച്ചത്. എന്നാൽ ഈ സംഭാഷണം ഞാൻ തിരുത്താൻ ശ്രമിച്ചിരുന്നു, ആ സമയം എന്നെ മമ്മൂട്ടി അതിനു സമ്മതിച്ചില്ല, മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും പറ്റി ഒരു സിനിമയിൽ പറയുന്നത് ശെരിയല്ല എന്ന് ഞാൻ പറഞ്ഞു. എന്നാൽ ആ സംഭാഷണം ശെരിയാണെന്നും അത് തിരുത്തേണ്ട ആവിശ്യം ഇല്ലെന്ന് എന്നോട് മമ്മൂട്ടി പറയുകയുണ്ടായി.
മമ്മൂട്ടിക്ക് എല്ലാവരോടും വളരെ സ്നേഹമാണ്, എന്തെങ്കിലും ആപത്ത് സംഭവിച്ചാൽ മമ്മൂട്ടി വിളിച്ച് അന്വേഷിക്കാറുണ്ട്. കോവിഡ് കാലത്ത് മമ്മൂട്ടി വിളിച്ചിരുന്നു, എന്തെങ്കിലും ആവിശ്യം ഉണ്ടോയെന്ന് അദ്ദേഹം വിളിച്ച് ചോദിച്ചിരുന്നു എന്ന് ജോയ് പറയുന്നു, എന്നാൽ മോഹൻലാൽ രാഷ്ട്രീയം പറയുന്ന ആൾ അല്ല, അദ്ദേഹം വളരെ കൂളായ വ്യക്തിയാണ്. നമ്മൾ പറയുന്നത് എല്ലാം അദ്ദേഹം കേൾക്കാറുണ്ട് എന്ന് ജോയ് മാത്യു പറയുന്നു.