സൂപ്പർ നായകന്മാർ നെഗറ്റിവ് റോളുകളിൽ വരുന്നത് കാണാൻ ശരിക്കും കൗതുകമാണ്. മെഗാസ്റ്റാർ മമ്മൂട്ടി നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായി വന്നപ്പോഴൊക്കെ പ്രേക്ഷകർ അത് ഏറ്റെടുത്തിട്ടുമുണ്ട്. വിധേയൻ പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിൻ്റെ കഥ എന്നീ ചിത്രങ്ങൾ അതിന് ഉദാഹരണങ്ങളാണ്. വ്യത്യസ്ത പ്രമേയവുമായി നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു തിരക്കഥ ഒരുക്കി നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയ്യുന്ന ‘അങ്കിൾ’ എന്ന സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ മൂന്നാമത്തെ ചിത്രമാണ് ഇത്. ചിത്രത്തിന്റെ ടീസർ ഇറങ്ങിയപ്പോൾ പ്രതീഷിച്ചതിലും അധികം പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ നെഗറ്റീവ് ക്യാരക്ടര്‍ ചി്ത്രത്തിലുണ്ടെന്നത് വലിയ പ്രതീക്ഷകള്‍ക്കാണ് ഇടം നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് താരം അഭിനയിച്ചിരിക്കുന്ന വെളിപ്പെടുത്തലുമായി സിനിമയുടെ നിര്‍മ്മാതാവും രചയിതാവും കൂടിയായ ജോയ് മാത്യു രംഗത്തു വന്നിരിക്കുന്നു. സിനിമയുടെ കഥയും മമ്മൂട്ടിയുടെ കഥാപാത്രവും അദ്ദേഹത്തെ വളരെ ആഴത്തില്‍ ആകര്‍ഷിക്കുകയുണ്ടായി ജോയ് മാത്യു പറഞ്ഞു. അതിനാല്‍ തന്നെ മമ്മൂട്ടി ചിത്രത്തിന് പ്രതിഫലം ആവശ്യപ്പെടുകയും ചെയ്തില്ല. ജോയ് മാത്യു പറഞ്ഞു.മുമ്പ് മമ്മൂട്ടി പ്രതിഫലമില്ലാതെ അഭിനയിച്ച ചിത്രങ്ങളാണ് കഥ പറയുമ്പോള്‍, കയ്യൊപ്പ് എന്നിവ. ഈ രണ്ട് ചിത്രങ്ങളിലെയും കഥാപാത്രങ്ങള്‍ വളരെ മികച്ചതായിരുന്നു.
ചിത്രത്തിൽ മമ്മൂട്ടിക്ക് രണ്ടു വേഷങ്ങൾ ഉണ്ട്. അതിൽ ഒന്ന് സാൾട്ട് ആൻഡ് പെപ്പർ ലുക്കിലായിരിക്കും. എന്നാൽ, രണ്ടാമത്തെ വേഷം എന്താണ് എന്ന് വെളിപ്പെടുത്തിയിട്ടില്ല. നെഗറ്റീവ് ആണോ പോസിറ്റീവ് ആണോ മമ്മൂട്ടിയുടെ കഥാപാത്രം എന്ന ചോദ്യത്തിനോട് അത് സിനിമ കാണുന്ന പ്രേക്ഷകർ തീരുമാനിക്കുമെന്നും സംവിധായകൻ പ്രതികരിക്കുന്നു. ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം ജോയ് മാത്യു, മുത്തുമണി, കെ. പി. എ. സി. ലളിത, കാര്‍ത്തിക, തുടങ്ങിയവര്‍ അഭിനയിക്കുന്നു.ഷട്ടര്‍ എന്ന തന്റെ ആദ്യചിത്രത്തിലൂടെ തന്നെ മലയാള സിനിമയ്ക്ക് പുതിയ സിനിമാനുഭവം വരച്ചുകാട്ടിയ സംവിധായകനും എഴുത്തുകാരനുമായ ജോയ് മാത്യു രചന നിര്‍വഹിക്കുന്ന ചിത്രമായാ അങ്കിള്‍ പ്രേക്ഷകരെ നിരാശരാക്കില്ല എന്ന് പ്രതീക്ഷിക്കാം. ചിത്രം ഉടന്‍ തിയേറ്ററുകളിലേക്ക് എത്തും.