സൂപ്പർഹിറ്റായി മാറിയ ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥയൊരുക്കുന്ന അങ്കിൾ ഈ വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തുകയാണ്. മമ്മൂട്ടി നായകനായ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഗിരീഷ് ദാമോദറാണ്. മമ്മൂട്ടിയുടെ വില്ലൻ പരിവേഷം കൂടി ഒത്തിണങ്ങിയ കഥാപാത്രമാണ് ചിത്രത്തിന്റെ ഹൈലൈറ്റാകാൻ പോകുന്നത്. കാർത്തിക മുരളീധരൻ, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ജോയ് മാത്യുവിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധകേന്ദ്രമായിരിക്കുന്നത്.
“ഈ സിനിമയിൽ
ഞാൻ മൂന്നു തരത്തിൽ ജോലിയെടുത്തിട്ടുണ്ട്
കഥ,തിരക്കഥ,സംഭാഷണം
പിന്നെ അഭിനയം
അതും
പോരാഞ്ഞ് നിർമ്മാണവും ഞാൻ തന്നെ-
ഇതൊരു കൈവിട്ട കളിയാണെന്നറിയാം
എന്നാലും സിനിമ കണ്ടശേഷം ഞാൻ ഏത് പണി നിർത്തണം
ഏത് തുടരണം എന്ന് കൂടി നിങ്ങൾ പറഞ്ഞുതരണം എന്നപേക്ഷ-“
അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ജോയ് മാത്യൂവിന് എല്ലാ ആശംസകളും നേർന്ന് ആരാധകർ കമന്റുകളും ഇടുന്നുണ്ട്.