14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഈ കഴിഞ്ഞ ഏപ്രിൽ 17നാണ് കുഞ്ചാക്കോബോബനും പ്രിയക്കും കുഞ്ഞു ജനിക്കുന്നത്. ഏറെ സന്തോഷത്തോടെ ഈ വാർത്ത സ്വീകരിച്ച ആരാധകർ പിന്നീട് കുഞ്ഞിന്റെ ആദ്യ ഫോട്ടോയും പേരും ഒക്കെ നിറഞ്ഞ ആകാംക്ഷയോടെ തന്നെയാണ് ഏറ്റെടുത്തത്. ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
കുഞ്ഞിൻറെ മാമോദിസ ചടങ്ങുകൾ ഇന്ന് നടന്നു. കൊച്ചി ഗ്രാൻഡ് ഹയാത് ഹോട്ടലിൽ വച്ചായിരുന്നു റിസപ്ഷൻ ചടങ്ങുകൾ നടന്നത്.മലയാള സിനിമയിലെ പ്രമുഖർ ചടങ്ങിൽ സന്നിഹിതർ ആയിരുന്നു.മമ്മൂട്ടി, ജയസൂര്യ,ദുൽഖർ തുടങ്ങി സിനിമാ ലോകത്തെ സജീവ സാന്നിധ്യങ്ങളായ എല്ലാ താരങ്ങളും മാമോദീസ ചടങ്ങിൽ പങ്കെടുത്തു.