കേന്ദ്രമന്ത്രി രാജ്യവർദ്ധൻ റാത്തോഡ് തുടക്കമിട്ട ഫിറ്റ്നസ് ചലഞ്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ശാരീരികക്ഷമത നിലനിർത്തേണ്ടതിന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ചെയ്യുന്ന ഈ ചലഞ്ചിൽ ഒട്ടുമിക്ക സെലിബ്രിറ്റികളും പങ്കെടുത്തു കഴിഞ്ഞു. മലയാളികളുടെ സ്വന്തം ലാലേട്ടനും ഇതിൽ പങ്കെടുക്കുകയും ചെയ്തു. അതോടൊപ്പം തന്നെ സൂര്യ, പൃഥ്വിരാജ്, ജൂനിയർ NTR എന്നിവരെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.
Accepting #FitnessChallenge from @Ra_THORe for #HumFitTohIndiaFit. I invite @Suriya_offl @tarak9999 @PrithviOfficial to join #NewIndia – a healthy India. pic.twitter.com/CVcK2VFArf
— Mohanlal (@Mohanlal) May 30, 2018
ആ വെല്ലുവിളി ഏറ്റെടുത്ത് തെലുങ്ക് സൂപ്പർതാരം Jr. എൻ ടി ആർ അദ്ദേഹത്തിന്റെ ഒരു ഫിറ്റ്നസ് വീഡിയോ ഷെയർ ചെയ്യുകയും നന്ദമുറി കല്യാൺ റാം, മഹേഷ് ബാബു, രാം ചരൺ, രാജമൗലി, ശിവ കോർട്ടല എന്നിവരെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. ലാലേട്ടൻ വെല്ലുവിളിച്ചവരിൽ പൃഥ്വിരാജും സൂര്യയും ആ ചലഞ്ച് ഏറ്റെടുക്കുന്നത് കാത്തിരിക്കുകയാണ് ആരാധകർ.
Challenge accepted sir @Mohanlal ! This is a part of my fitness routine with @lloydstevenspt . I now challenge @NANDAMURIKALYAN , @urstrulyMahesh , Charan , @ssrajamouli & @sivakoratala to take the #HumFitTohIndiaFit challenge. Psst @upasanakonidela ..plz convey this to Charan pic.twitter.com/zoGjzzHNsC
— Jr NTR (@tarak9999) May 31, 2018