ഓം ശാന്തി ഓശാനയിലൂടെ പേരെടുത്ത സംവിധായകൻ ജൂഡ് ആന്റണി ജോസഫ് നിർമ്മാതാവാകുന്നു. സുഹൃത്തുക്കളായ അരവിന്ദ് കുറുപ്പ്, പ്രവീൺ. എം. കുമാർ എന്നിവരുമായി ചേർന്ന് ജൂഡ് ആന്റണി ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിൽ അങ്കമാലി ഡയറീസ് ഫെയിം ആന്റണി വർഗീസ് നായകനാകുന്നു. ജൂഡിന്റെ സഹസംവിധായകനായ നിധീഷ് സഹദേവാണ് സംവിധായകൻ.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് എന്ന ചിത്രത്തിലഭിനയിച്ച് വരുന്ന ആന്റണി വർഗീസ് നവാഗതനായ നിഖിൽ പ്രേംരാജ് സംവിധാനം ചെയ്യുന്ന ഫുട്ബാൾ പശ്ചാത്തലത്തിലുള്ള ചിത്രത്തിനും സമ്മതം മൂളിയിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട് നായകനായ കുട്ടൻ പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിന്റെ അസോസിയേറ്റായിരുന്നു നിഖിൽ. അച്ചാപ്പു മൂവി മാജിക്കാണ് ചിത്രം നിർമ്മിക്കുന്നത്.