മഴവിൽ മനോരമയിലെ ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലെ ലക്ഷ്മി എന്ന ലച്ചുവായി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ജൂഹി രുസ്തഗി. അഭിനയ മികവ് കൊണ്ട് ഏറെ പ്രശസ്തയായ താരം തന്റെ വിശേഷങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുന്ന ഒരു വ്യക്തി കൂടിയാണ്.എട്ടുവർഷത്തിനുശേഷം ലച്ചു വീണ്ടും നൃത്തവേദിയിലേക്ക് മടങ്ങിയിരിക്കുന്നു.അതിന്റെ വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ് ഇപ്പോൾ. നൃത്ത വേഷത്തിലുള്ള ജൂഹിയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്.
ഗുരുവായൂർ അമ്പലത്തിൽ ജൂഹിയും ഒപ്പമൊരു കസിനും നൃത്ത വേഷത്തിൽ നിൽക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ജൂഹി രാജസ്ഥാൻ സ്വദേശിയായ രഘുവീർ ശരൺ രുസ്തഗിയുടെയും മലയാളിയായ ഭാഗ്യലക്ഷ്മിയുടെയും മകളാണ്. അഭിനയത്തോടൊപ്പം ഡിസൈനിങ് എന്ന കോഴ്സിലൂടെ പഠനവും മുൻപോട്ടു കൊണ്ടു പോകുന്നുണ്ട് ജൂഹി.