ഏറെ ജനശ്രദ്ധ നേടിയ ആരാധകർ നെഞ്ചിലേറ്റിയ ടെലിവിഷൻ പരമ്പരയാണ് ഉപ്പും മുളകും. അതിലെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടാത്തത് ആയി ആരുമില്ല. പരമ്പരയിൽ ലച്ചു എന്ന കഥാപാത്രമായി എത്തുന്നത് ജൂഹി രുസ്തഗി ആണ്. പരമ്പരയിലെ ലച്ചുവിനെ വിവാഹത്തിനുശേഷം ഇപ്പോൾ പരമ്പരയിൽ കാണാറില്ല എന്ന പരാതിയാണ് ആരാധകർക്ക് ഉള്ളത്. മികച്ച യാത്രയായപ്പു തന്നെയാണ് അണിയറപ്രവർത്തകർ ജൂഹിക്ക് നൽകിയത്. പിന്നീട് ആര്‍ട്ടിസ്റ്റായ റോവിന് ജോര്‍ജുമായി നടി പ്രണയത്തിലാണെന്നും ഉടൻ തന്നെ വിവാഹം ഉണ്ടെന്നുമുള്ള വാർത്തകൾ എത്തിയിരുന്നു.
പരമ്പരയിൽ ഇല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളാണ് താരം ധരിച്ചിരിക്കുന്നത്. ‘നിങ്ങളുടെ പ്രകാശം പ്രകാശിക്കട്ടേ’ എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി ജൂഹി കൊടുത്തിരിക്കുന്നത്. ജൂഹിയെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നും ഉപ്പും മുളകിലേക്കും തിരികെ വന്നൂടേ എന്നുമൊക്കെ ഈ പോസ്റ്റിന് താഴെ ആരാധകര്‍ കമന്റിലൂടെ ചോദിക്കുന്നു. ജൂഹി തന്റെ വിശേഷങ്ങൾ പങ്കു വെച്ചത് പോലെ തന്നെ താരത്തിന്റെ വരനായ റോവിനും അദ്ദേഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇരുവരുടെയും വിവാഹത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.