ഏറെ ജനശ്രദ്ധ നേടിയ ആരാധകർ നെഞ്ചിലേറ്റിയ ടെലിവിഷൻ പരമ്പരയാണ് ഉപ്പും മുളകും. അതിലെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടാത്തത് ആയി ആരുമില്ല. പരമ്പരയിൽ ലച്ചു എന്ന കഥാപാത്രമായി എത്തുന്നത് ജൂഹി രുസ്തഗി ആണ്. പരമ്പരയിലെ ലച്ചുവിനെ വിവാഹത്തിനുശേഷം ഇപ്പോൾ പരമ്പരയിൽ കാണാറില്ല എന്ന പരാതിയാണ് ആരാധകർക്ക് ഉള്ളത്. മികച്ച യാത്രയായപ്പു തന്നെയാണ് അണിയറപ്രവർത്തകർ ജൂഹിക്ക് നൽകിയത്. പിന്നീട് ആര്‍ട്ടിസ്റ്റായ റോവിന് ജോര്‍ജുമായി നടി പ്രണയത്തിലാണെന്നും ഉടൻ തന്നെ വിവാഹം ഉണ്ടെന്നുമുള്ള വാർത്തകൾ എത്തിയിരുന്നു.
എന്നാൽ ഇടയ്ക്ക് ജൂഹി റോബിന് ഒപ്പമുള്ള ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ നിന്നും ഡിലീറ്റ് ചെയ്തപ്പോൾ ഇരുവരും വേർപിരിഞ്ഞു എന്ന വാർത്തകൾ പ്രചരിച്ചു. ഈ പ്രചരണങ്ങൾക്ക് എല്ലാം ഇപ്പോൾ അവസാനം നൽകിയിരിക്കുകയാണ് ജൂഹി. തന്റെ യൂട്യൂബ് ചാനലായ പെര്‍ഫെക്ട് സ്ട്രേഞ്ചേഴ്സിലൂടെ ഇരുവരും ഒന്നിച്ചുള്ള വീഡിയോ പങ്കുവയ്ക്കുകയാണ് ജൂഹി. റോവിന്റെ കൂടെ ജൂഹി കുറുമ്പലക്കോട്ടിലേക്കാണ് യാത്ര നടത്തിയത്. ഇതിന്റെ വിശേഷങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. ഇരുവരുടേയും ചിത്രങ്ങൾ നിമിഷനേരം കൊണ്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.