ഉപ്പും മുളകും എന്ന എന്ന പരിപാടിയുടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ജൂഹി രുസ്തഗി. ഉപ്പും മുളകും എന്ന ഷോയില്‍ നിന്ന് താരം പിന് വാങ്ങിയതോടെ സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ടത് താരത്തിന്റെ പ്രണയ ബന്ധത്തെ ക്കുറിച്ചാണ് .
സുഹൃത്ത് രോവിനൊത്തുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് താരം വിവാഹിതയാകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത് . പിന്നീട് ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാന്‍ തുടങ്ങി. താരം തന്നെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പ്രണയം വെളിപ്പെടുത്തുകയും ചെയ്തു.
ഇപ്പോഴത്തെ ഇരുവരും ഒന്നിച്ചുള്ള ഏറ്റവും പുതിയ ചിത്രങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നടന് ഹേമന്ദാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് . ന ഒരു ഒരു ചാനല്‍ പരിപാടിക്കിടയില്‍ പകര്‍ത്തിയ ചിത്രമാണ് ഇതെന്ന് ഊഹിക്കാം. ഗായിക റിമി ടോമിയും ചിത്രത്തിലുണ്ട്. ഫെബ്രുവരി 14 പ്രണയ ദിനത്തില്‍ ജൂഹിയും രോവിനും അതിഥികളായി എത്തുന്ന ഷോയാണ് എന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്. പക്ഷേ യഥാര്‍ത്ഥ സംഭവം എന്താണെന്ന് ഹേമന്ദ് എന്ന് വെളിപ്പെടുത്തിയിട്ടില്ല.പോസ്റ്റിനു താഴെ നിരവധി കമന്റുകള്‍ ആണ് ലഭിക്കുന്നത്. ഇരുവരുമൊന്നിക്കുന്ന ആദ്യ ഷോ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.