ജനപ്രിയ ടെലിവിഷൻ സീരിയലായ ഉപ്പും മുളകിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതയും പ്രിയങ്കരിയുമായ നടിയാണ് ജൂഹി റുസ്താഗി. ഈ അടുത്ത് സീരിയലിൽ ലെച്ചുവിന്റെ വിവാഹം നടന്നത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. എന്നാൽ അത് ശരിക്കും നടന്ന വിവാഹമായിട്ടാണ് വാർത്തകൾ വന്നത്. അത്തരം അഭ്യൂഹങ്ങളെ നിഷേധിച്ച് ജൂഹി തന്നെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഡോക്ടർ റോവിൻ ജോർജിന് ഒപ്പം ജിബുട്ടി എന്ന ചിത്രത്തിന്റെ പൂജ ചടങ്ങിൽ കണ്ടു മുട്ടിയതിനെ തുടർന്ന് ആരാധകർ ഇരുവരുടെയും വിവാഹത്തെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്.
ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തിയ ഇരുവരും പെട്ടെന്ന് തന്നെ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. റോവിനെ ജൂഹി തന്നെ ഏവർക്കും പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ടായിരുന്നു. തനിക്കൊരു പ്രണയം ഉണ്ടെന്ന് നേരത്തെ തന്നെ ജൂഹി വെളിപ്പെടുത്തിയിരുന്നു.