ജനപ്രിയ നായകൻ ദിലീപിനെ സംബന്ധിച്ച് ഏറ്റവും സന്തോഷകരമായ ദിവസങ്ങളിൽ ഒന്നാണ് ജൂലൈ 4. തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ നാല് ചിത്രങ്ങൾ എല്ലാം പിറന്നത് ജൂലൈ നാലിനായിരുന്നു. ഈ ചിത്രങ്ങൾ എല്ലാം തന്നെ ദിലീപിന് ജനപ്രിയ നായകൻ പരിവേഷവും സമ്മാനിച്ചു.
പറക്കും തളികയാണ് ഈ കൂട്ടത്തിലെ ആദ്യ ചിത്രം.
2001ലെ ജൂലൈ 4 ലായിരുന്നു ഈ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. താഹ സംവിധാനം ചെയ്ത ചിത്രത്തില്‍ നായികയായെത്തിയത് നിത്യ ദാസായിരുന്നു. ഹരിശ്രീ അശോകനും ദിലീപും ഒരുമിച്ചുള്ള ഹാസ്യ രംഗങ്ങള്‍ ഇപ്പോഴും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ബോക്സ് ഓഫീസിലും വലിയ വിജയം നേടുവാൻ ചിത്രത്തിന് സാധിച്ചു.
കൃത്യം ഒരു വർഷത്തിന് ശേഷം ലാൽജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം മീശമാധവൻ റിലീസിനെത്തി. ഹിറ്റ് ജോഡികളായി മാറിയ കാവ്യ മാധവനേയും ദിലീപിനേയും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഇന്ദ്രജിത്തിനെ പ്രേക്ഷകർ സ്വീകരിച്ചതും ഈ ചിത്രത്തിലൂടെ തന്നെ.
2005 ജൂലൈ നാലിനാണ് സി ഐ ഡി മൂസ റിലീസിനെത്തുന്നത്. ദിലീപും ഭാവനയും ഒന്നിച്ച ഈ ജോണി ആന്റണി ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി ചിത്രങ്ങളിൽ ഒന്നായി തീർന്നു. 2007 ജൂലൈ നാലിന് റാഫി മെക്കാർട്ടിൻ ഒരുക്കിയ പാണ്ടിപട റിലീസിനെത്തി. ഈ കോമഡി ചിത്രത്തിനെയും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.