മലയാളികൾക്ക് പ്രിയങ്കരിയാണ് ജ്യോതികൃഷ്ണ. ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ജ്യോതി. ഗോഡ് ഫോര്‍ സെയില്‍, ഞാന്‍, ലൈഫ് ഓഫ് ജോസൂട്ടി എന്നിങ്ങനെ ഒരുപിടി നല്ല വേഷങ്ങൾ ജ്യോതി കൃഷ്ണ ചെയ്തു. പിന്നീട് സിനിമയിൽ അവസരങ്ങൾ കുറഞ്ഞപ്പോൾ താരം ദുബായിൽ ഒരു സ്വകാര്യ എഫ് എമ്മിൽ ജോലി ചെയ്തു. അവിടെ വെച്ചാണ് താരം അരുൺ ആനന്ദരാജയുമായി പ്രണയത്തിലാകുന്നതും അവർ വിവാഹിതരാകുന്നത്.
കഴിഞ്ഞ വർഷം ജൂലൈയിൽ ജ്യോതികൃഷ്ണ ഒരു അമ്മയായിരുന്നു. ധ്രുവ് ശൗര്യ എന്നാണ് മകന് പേരിട്ടിരിക്കുന്നത്. പ്രസവത്തെ തുടർന്നു ജ്യോതി കൃഷ്ണയുടെ ശരീര ഭാരം വർധിച്ചിരുന്നു. ഇപ്പോഴിതാ ശരീര ഭാരം കുറച്ച് പുത്തൻ ലുക്കിൽ താരം എത്തിയിരിക്കുകയാണ്. ജ്യോതി കൃഷ്ണ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ താൻ ശരീരഭാരം കുറച്ച കാര്യം ആരാധകരെ അറിയിച്ചത്. ശരീരഭാരം കുറയ്ക്കുന്നതിന് മുൻപുള്ള ചിത്രവും അതിനുശേഷമുള്ള ചിത്രവും പങ്കു വെച്ചു കൊണ്ടാണ് താരം ഇക്കാര്യം അറിയിച്ചത്.
നിരവധി കമന്റുകൾ ആണ് ചിത്രത്തിന് താഴെ എത്തുന്നത് സിനിമയിലേക്ക് തിരിച്ചു വന്നു കൂടെ എന്നുള്ള കമന്റുകളും നിരവധിയാണ്. താരം ഇതുവരെ കമന്റുകൾക്ക് ഒന്നും മറുപടി നൽകിയിട്ടില്ല. കുടുംബത്തോടൊപ്പം ജ്യോതികൃഷ്ണ ഇപ്പോഴും ദുബായിൽ തന്നെയാണ്.