വിവാഹ ശേഷം സിനിമയോട് ഗുഡ്ബൈ പറയുന്ന നടിമാരെ പോലെ തന്നെയായിരുന്നു തെന്നിന്ത്യയുടെ പ്രിയതാരം ജ്യോതികയും. സൂര്യയുമായി വിവാഹം ചെയ്ത് രണ്ടു മക്കള്‍ ആയതോടെ ജ്യോതികയെ ലൈംലൈറ്റില്‍ പിന്നീട് ആരാധകര്‍ കണ്ടിട്ടില്ല.
എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം താരം ഹൗഓള്‍ഡ് ആര്‍യു എന്ന ചിത്രത്തെന്റെ തമിഴ്റിമേക്ക് 36 വയതിനിലെ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയത്. പ്രേക്ഷകരുടെ ആഗ്രഹപ്രകാരം ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായിരിക്കുകയാണ് ജ്യോതികയിപ്പോള്‍. സിനിമയെക്കാള്‍ ഇംപോര്‍ട്ടന്‍സ് കുടുംബജീവിതത്തിന് കൊടുക്കുന്ന ജ്യോതികയുടെ വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ താരം ചില ആഗ്രഹങ്ങള്‍ തുറന്ന് പറയുകയാണ്.
സൂര്യയുമൊത്ത് പ്രണയത്തിലാകുകയും വിവാഹ ചര്‍ച്ചകള്‍ വീട്ടില്‍ നടന്നപ്പോള്‍ അവര്‍ക്ക് ആദ്യം എതിര്‍പ്പുകള്‍ ഉണ്ടായിരുന്നുവെന്നും പിന്നീട് വളരെ നിര്‍ബന്ധപൂര്‍വ്വം ആണ് എല്ലാവരും വിവാഹത്തിന് സമ്മതിച്ചത് എന്നും താരം പറഞ്ഞു. സൂര്യ തന്ന സമ്മാനങ്ങളില്‍ താരത്തിന് ഏറ്റവും പ്രിയപ്പെട്ടത് താലിയാണെന്ന് വെളിപ്പെടുത്തി. ഏറ്റവും ഇഷ്ടപ്പെട്ട സമ്മാനം ആദ്യനാളുകളില്‍ സമ്മാനിച്ച ഡയമണ്ട് പെന്ഡ്റ്റ് ആണ്. അക്കാലത്ത് സൂര്യ സിനിമയില്‍ തിളങ്ങിനിന്ന കാലമായിരുന്നില്ല, കുറെ പണംസ്വരൂക്കൂട്ടിവച്ച് വാങ്ങിയതാണ് ആ മാല. അത് നന്നായി അറിയാവുന്നത് കൊണ്ട് അത് ഏറ്റവും മൂല്യമേറിയ സമ്മാനമായി ജീവിതത്തില്‍ കണക്കാക്കുന്നതെന്നും താരം പറയുന്നു. സിനിമാ തിരക്കുകള്‍ക്കിടയില്‍ ഒരിക്കലും കുടുംബത്തെ സൂര്യ മറന്നു പോകാറില്ലഎന്നരം ജ്യോതിക പറഞ്ഞു.