മലയാള സിനിമ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച കഥാപാത്രം ആയിരുന്നു സേതുരാമയ്യർ.വൻ വിജയമായ നാല് ഭാഗങ്ങൾക്ക് ശേഷം ചിത്രത്തിന്റെ അഞ്ചാം ഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കെ .മധു.
അതിനിടയിൽ സേതുരാമയ്യരുടെ ആദ്യ പേര് അങ്ങനെ അല്ലായിരുന്നു സംവിധായകൻ വെളിപ്പെടുത്തി. അലി ഇമ്രാൻ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര് . പിന്നീട് മമ്മൂട്ടിയാണ് കഥാപാത്രത്തെ ബ്രാമിൺ ആകിയതും കൈ പുറകോട്ട് കെട്ടിയുള്ള ചേഷ്ട നൽകിയതും.
പിന്നീട് മോഹൻലാൽ മൂന്നാം മുറയിൽ അലി ഇമ്രാൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി.നാല് ഭാഗങ്ങൾക്കും നൽകിയ വലിയ പിന്തുണ അഞ്ചാം ഭാഗത്തും കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.