മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താര കുടുംബമാണ് കൃഷ്ണകുമാറിന്റെത്. നാല് പെൺമക്കളാണ് താരത്തിന് ഉള്ളത്. ഇവരുടെ വിശേഷങ്ങൾ അറിയുവാൻ ആരാധകർ എന്നും ആവേശം കൊള്ളുന്നുണ്ട്. ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കൃഷ്ണകുമാർ മോദിയെ കുറിച്ച് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം ആയിരുന്നു. മോഡിയെ പ്രശംസിച്ച കൃഷ്ണകുമാറിനെ പക്ഷെ സോഷ്യൽ മീഡിയ ട്രോൾ ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. ഇപ്പോൾ കൃഷ്ണകുമാറിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് :
പ്രിയപ്പെട്ട ശ്രീ. കൃഷ്ണകുമാർ, നരേന്ദ്രമോദി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിച്ചതിന്റെ പേരിൽ താങ്കളേയും കുടുംബാംഗങ്ങളേയും വേട്ടയാടാന്‍ ആരേയും അനുവദിക്കില്ല. ഇതു പഴയ കേരളമല്ല. ലക്ഷോപലക്ഷം ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ ഇന്ന് താങ്കൾക്കുണ്ട്. താങ്കളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാൻ കരുത്തുള്ള ഒരു മഹാ പ്രസ്ഥാനവും എപ്പോഴും കൂടെയുണ്ട്. എല്ലാവിധ ആശംസകളും പിന്തുണയും നേരുന്നു.
മോദിയെ കുറിച്ച് കൃഷ്ണകുമാർ പറഞ്ഞ വാക്കുകൾ :
“മോദി ഒരു വ്യക്തിയല്ലല്ലോ, പ്രസ്ഥാനമല്ലേ, അങ്ങനെ പറയാൻ പല കാരണങ്ങളുണ്ട്. അദ്ദേഹത്തെ അവതാരമായി നമ്മൾ കാണാറുണ്ട്. ഇന്ത്യ കൈവിട്ടുപോകുന്നു എന്ന് തോന്നിയ ഒരു സമയമുണ്ടായിരുന്നു. അപ്പോഴാണ് 2014 ൽ അദ്ദേഹത്തിന്റെ വരവ്. അതിനുശേഷം ഇന്ത്യയിൽ വന്ന മാറ്റങ്ങൾ എടുത്തുപറയേണ്ടതാണ്. മൈന്യൂട്ടായ കാര്യങ്ങൾ പോലും കണ്ടെത്താൻ കഴിയുന്ന ഒരു വ്യക്തിയാണ് അദ്ദേഹം.”