സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ-സൂര്യ ടീം ആദ്യമായി ഒന്നിക്കുന്ന കാപ്പാൻ. മോഹൻലാൽ ഇന്ത്യൻ പ്രധാനമന്ത്രി ആയി അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കെ വി ആനന്ദ് ആണ്. പ്രധാന മന്ത്രിയുടെ അംഗ രക്ഷകൻ ആയ എൻ എസ് ജി കമാൻഡോ ആയിട്ടാണ് സൂര്യ എത്തുന്നത്. മോഹൻലാലിന്റെ വേഷം ചെയ്യാൻ അണിയറ പ്രവർത്തകർ ആദ്യം സമീപിച്ചത് ബോളിവുഡ് ഇതിഹാസം അമിതാബ് ബച്ചനെ ആയിരുന്നു.എന്നാൽ അദ്ദേഹത്തിന്റെ തിരക്ക് മൂലം അഭിനയിക്കാൻ സാധിക്കാതെ വരികയും അങ്ങനെ ആ വേഷം ചെയ്യുവാൻ മോഹൻലാലിനെ സമീപിക്കുകയും ആയിരുന്നു.അയൻ, മാട്രാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സൂര്യ- കെ വി ആനന്ദ് എന്നിവർ ഒന്നിച്ച ചിത്രമാണിത്.
എന്നാൽ മോഹൻലാൽ ഈ വേഷം വളരെ മനോഹരമായി അവതരിപ്പിച്ചു എന്നും സൂര്യയും തന്റെ ബെസ്റ്റ് ആണ് കാപ്പാന് വേണ്ടി നൽകിയത് എന്നും കെ വി ആനന്ദ് പറയുന്നു.ആര്യ, ബൊമൻ ഇറാനി, സായ്യേഷ, സമുദ്രക്കനി എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചിത്രം ആഗസ്റ്റ് 30 ന് റിലീസ് ചെയ്യും.