സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ-സൂര്യ ടീം ആദ്യമായി ഒന്നിക്കുന്ന കാപ്പാൻ. മോഹൻലാൽ ഇന്ത്യൻ പ്രധാനമന്ത്രി ആയി അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കെ വി ആനന്ദ് ആണ്. പ്രധാന മന്ത്രിയുടെ അംഗ രക്ഷകൻ ആയ എൻ എസ് ജി കമാൻഡോ ആയിട്ടാണ് സൂര്യ എത്തുന്നത്.ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ന് ചെന്നൈയിൽ നടന്നു. ചടങ്ങിൽ സിനിമാ ലോകത്തെ പ്രമുഖർ പങ്കെടുത്തു. ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ ആയ സൂര്യയും മോഹൻലാലിനുമൊപ്പം സംവിധായകൻ കെ വി ആനന്ദ്, രജനീകാന്ത്, സംവിധായകൻ ശങ്കർ ,ഹാരിസ് ജയരാജ് , സൂര്യയുടെ അനിയൻ കാർത്തി തുടങ്ങി ഒരു വലിയ താരനിര തന്നെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്തു.
ഓഡിയോ ലോഞ്ചിനിടെ മോഹൻലാലിനെക്കുറിച്ച് സംവിധായകൻ കെ വി ആനന്ദ് വാചാലനായി.ഞാൻ കണ്ട ഏറ്റവും മികച്ച സ്പൊൺറ്റെനിയസ് ആക്ടർ ആണ് മോഹൻലാൽ.ആക്ഷൻ പറഞ്ഞതിന് ശേഷം മുൻപിൽ ക്യാമറ ഇല്ലാത്തതുപോലെയാണ് അദ്ദേഹം അഭിനയിക്കുന്നത്,കെ വി ആനന്ദ് പറഞ്ഞു.കെ വി ആനന്ദിന്റെ ഈ വാക്കുകളെ ആവേശപൂർവ്വം ഏറ്റെടുത്തിരിക്കുകയാണ് മോഹൻലാൽ ആരാധകർ.അയൻ, മാട്രാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സൂര്യ- കെ വി ആനന്ദ് എന്നിവർ ഒന്നിച്ച ചിത്രമാണിത്.ചിത്രം ഓഗസ്റ്റിൽ റിലീസിനെത്തും.ആര്യ, ബൊമൻ ഇറാനി, സായ്യേഷ, സമുദ്രക്കനി എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്