മലയാള സിനിമയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രതിഭകളുടെ വാട്സ്ആപ്പ് കൂട്ടായ്മയായ വെള്ളിത്തിര നിര്‍മ്മിച്ച കാക്ക എന്ന ഹ്രസ്വ ചിത്രം മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നീംസ്ട്രീം എന്ന ഒടിടി പ്ലാറ്റ്ഫോമില്‍ പുറത്തിറങ്ങി ചിത്രം പഞ്ചമി എന്ന പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. ലക്ഷ്മിക സജീവനാണ് ചിത്രത്തില്‍ പഞ്ചമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. തന്റെ നിറവും മുടിയും കാരണം അവസരങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ ലക്ഷ്മിക, കാക്ക ആ കാഴ്ചപ്പാടിന് ഒരു മാറ്റം വരുത്തുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ്.
നിറത്തിന്റെ പേരില്‍ എന്നെ മാറ്റി നിര്‍ത്തിയിട്ടുണ്ട്. ഇപ്പോ നമ്മള് സിനിമിലേക്ക് കടക്കുമ്പോള്‍ നമുക്ക് അഭിനയിച്ച് ഫലിപ്പിക്കാന്‍ സാധിച്ച എന്തെങ്കിലും കിട്ടിയാല്‍ മാത്രമെ നമ്മുടെ കഴിവ് പുറത്തെടുക്കാന്‍ സാധിക്കു. അല്ലാതെ രൊളെ തെരഞ്ഞെടുക്കുന്നത് പുറത്തുള്ള ഭംഗിവെച്ച് തന്നെയാണല്ലോ. നിറം, മുടി അങ്ങനെ പല കാരണങ്ങളാല്‍ മാറ്റി നിര്‍ത്തപ്പെടേണ്ടി വന്നിട്ടുണ്ട്. അവര്‍ക്ക് വേണ്ട കഥാപാത്രത്തിന് കുറച്ച് കൂടി നിറം ഉള്ള കുട്ടിയാണ് വേണ്ടത് എന്നൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്. കുറച്ച് കൂടി നിറമുള്ള ആളെയാണ് ഞങ്ങള്‍ ഉദ്ദേശിച്ചത്. അതുകൊണ്ട് പറ്റില്ല എന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ ഇപ്പോ ഞാനാണെങ്കിലും ഈ മേഖലയില്‍ ഉള്ള ആരാണെങ്കിലും മാര്‍ക്കെറ്റില്‍ ഒരു പുതിയ ക്രീം വന്ന വാങ്ങാതിരിക്കില്ല. കാരണം നമ്മളെ അങ്ങനെ ആക്കി മാറ്റിയിരിക്കുകയാണ് സമൂഹം. വെളുക്കും എന്ന് പറഞ്ഞാല്‍ പൈസ പോയാലും സാരമില്ല ഒന്ന് വാങ്ങി നോക്കാമെന്ന് ഞാന്‍ പോലും കരുതിയിട്ടുണ്ട്. വാങ്ങിയിട്ടുമുണ്ട്. കാക്ക എന്ന ചിത്രം കാരണം അത് മാറും എന്നൊന്നും പറയാന്‍ കഴിയില്ല. പക്ഷെ ചിലരുടെയെങ്കിലും കാഴ്ച്ചപ്പാടില്‍ മാറ്റം വരുത്താന്‍ കഴിയുമെന്നാണ് തോന്നുന്നത്.
സ്ത്രീ കഥാപാത്രങ്ങൾക്ക് മുൻ തൂക്കമുള്ള സമകാലീക സാഹചര്യങ്ങളുമായി ചേർന്നു പോകുന്ന വിഷയമാണ് ഈ ഹ്രസ്വ ചിത്രം കൈകാര്യം ചെയ്യുന്നത്. ‘ബ്രാ’,സൈക്കോ,കുന്നിക്കുരു എന്നീ ഹ്രസ്വചിത്രങ്ങളുടെ സംവിധായകനായ അജു അജീഷ് ആണ് കാക്കയുടെ സംവിധാനവും എഡിറ്റിംഗും നിർവഹിക്കുന്നത്. അജു അജീഷ്, ഷിനോജ് ഈനിക്കൽ, ഗോപിക കെ ദാസ് എന്നിവർ ചേർന്നാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ശ്രീ.നീലേഷ് ഇ.കെ, സംഗീത സംവിധാനം പ്രദീപ് ബാബു, ക്രീയേറ്റീവ് ഹെഡ് അൽത്താഫ് പി ടി. പ്രൊഡക്ഷൻ കൺ ട്രോളർ ഉണ്ണികൃഷ്ണൻ.കെ.പി