ആക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ആഘോഷമാക്കി തിയറ്ററുകൾ. വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രം എല്ലാ കേന്ദ്രങ്ങളിലും ഹൗസ്ഫുൾ ആയി ഷോ തുടരുകയാണ്. കാവൽ സിനിമ മലയാള സിനിമയുടെ ആക്ഷൻ ഹീറോയെ തിരികെ കൊണ്ടുവന്നെന്നാണ് പ്രേക്ഷകർ ഏകസ്വരത്തിൽ പറയുന്നത്. ആക്ഷൻ രംഗങ്ങളും തീപ്പൊരി ഡയലോഗുകളും കൊണ്ട് സമ്പന്നമായ സിനിമ രണ്ടു കാലഘട്ടങ്ങളിലെ കഥ പറയുമ്പോൾ അതിൽ പ്രതികാര കഥയും കടന്നുവരുന്നു.
സുരേഷ് ഗോപി ആരാധകരെ മാത്രമല്ല ഫാമിലി ആക്ഷൻ സിനിമകൾ ഇഷ്ടപ്പെടുന്ന എല്ലാ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന വിധമാണ് സിനിമ. ചിത്രത്തിന്റെ രചനയും സംവിധാനവും നിധിൻ രൺജി പണിക്കരാണ്. കോവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകളിലേക്ക് ആദ്യമെത്തിയ സൂപ്പർതാര ചിത്രം കൂടിയാണ് കാവൽ. കേരളത്തില്‍ മാത്രം 220 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
ശങ്കര്‍ രാമകൃഷ്ണന്, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശര്‍മ്മ, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കണ്ണന് രാജന് പി. ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാന് അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായര്‍, പൗളി വത്സന്, അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാര്‍വ്വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. നിഖിൽ എസ് പ്രവീൺ ആണ് ഛായാഗ്രഹണം. രണ്‍ജി പണിക്കരും ഒരു പ്രധാന കഥാപാത്രത്തെ ഈ സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്
ബി കെ ഹരി നാരായണന്റെ വരികള്‍ക്ക് രഞ്ജിന് രാജ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് മന്‍സൂര്‍ മുത്തൂട്ടി. പ്രൊഡക്ഷന്‍ കണ്ട്രോളര് സഞ്ജയ് പടിയൂര്‍. കലാസംവിധാനം ദിലീപ് നാഥ്. മേക്കപ്പ് പ്രദീപ് രംഗന്. വസ്ത്രാലങ്കാരം നിസ്സാര്‍ റഹ്മത്ത്. സ്റ്റില്‍സ് മോഹന്‍ സുരഭി. പരസ്യകല ഓള്‍ഡ് മങ്ക്സ്. ഓഡിയോഗ്രഫി രാജാകൃഷ്ണന്. സൗണ്ട് ഡിസൈന്‍ അരുണ്‍ എസ് മണി. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് സനല്‍ വി ദേവന്, സ്യമന്തക് പ്രദീപ്. ആക്ഷന്‍ സുപ്രീം സുന്ദര്‍, മാഫിയ ശശി, റണ്‍ രവി. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.