മലയാളത്തിന്റെ പ്രിയനടൻ സുരേഷ് ഗോപി നായകനായി എത്തുന്ന പുതിയ ചിത്രമാണ് കാവൽ. കാവലിന്റെ ടീസർ സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിൽ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. മാസ്സ് ആക്ഷൻ ഹീറോ പരിവേഷത്തിലേക്ക് ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാവൽ. ഗുഡ്വിൽ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിക്കുന്നത്. സിനിമ കണ്ട ജോബി ജോർജ് ചിത്രം തീയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ്. ഫേസ്ബുക്കിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. “ദയവായി…… അഹങ്കാരി ആയി എന്നെ കരുതരുത് 🙏🙏🙏🙏🙏നിങ്ങൾ ഉണ്ടേൽ…. അല്ലായെങ്കിൽ നമ്മൾ ഉണ്ടേൽ (ന്യൂജൻ മയിരേ വിളി മറക്കുക )തിയേറ്റർ ഉടമകൾക്ക് കാവൽ ആയിരിക്കും.. നമ്മുടെ..കാവൽ…ഞാൻ കണ്ടു…. അടി ഇടി കരച്ചിൽ ആകെ രോമാഞ്ചം നമ്മൾ തിയറ്ററിൽ മാത്രമേ ഇറക്കു 🔥🔥🔥🔥”
കസബക്ക് ശേഷം നിഥിൻ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. സുരേഷ് ഗോപിക്കൊപ്പം ലാല്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സയ ഡേവിഡ്, മുത്തുമണി, ഐ എം വിജയന്,സുജിത്ത് ശങ്കര്‍, അലന്‍സിയര്‍, കണ്ണന് രാജന് പി ദേവ് തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണ്‍.